കോഴിക്കോട്: ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപീകരണത്തിന് പിന്നില്‍. കലക്ടര്‍ തന്നെയാണ് അധ്യക്ഷനും. കോഴിക്കോട് സബ് കലക്ടറാണ് നോഡല്‍ ഓഫിസര്‍. മൂന്നാം ലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ സബ് ജഡ്ജ്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍, ഭിന്ന ലിംഗക്കാരുടെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഭിന്ന ലിംഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സമിതികള്‍ രാജ്യത്തില്ല. മനുഷ്യാവകാശ കമ്മീഷനോ ലീഗല്‍ സര്‍വീസ് അതോറിറ്റിയോ ആണ് പരാതികള്‍ കേള്‍ക്കുക. ഭിന്ന ലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായ സുപ്രധാന നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
