എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
നേൃത്വത്തിന്റെ അറിവില്ലാതെയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ് ഐ വയനാട് യൂണിറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും തെമ്മാടിക്കൂട്ടമെന്ന് വിളിച്ച രാഹുല്‍ സിപിഎം സംസ്ഥാന നേൃത്വത്തെ ഗുണ്ടാപ്പടയെന്നും വിശേഷിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ് എഫ് ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് എന്ന് എസ് എഫ് ഐ സംസ്ഥാന തെമ്മാടിക്കൂട്ടം. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി ‘എന്തോ ഒരു ഷോ’ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലാണ്.
അവന്‍ തന്നെയാണ് എ ഐ എസ് എഫ് വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുമെന്ന് പറഞ്ഞ കേസിലും ഉള്ളത് ഈ ക്രിമിനലാണ്. ജയിലില്‍ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരം അറിയിക്കും. അതുകൊണ്ട് അവര്‍ സി പി ഐ എം സംസ്ഥാന ഗുണ്ടാപ്പടയെയാണ് അറിയിച്ചത്. ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ.
