കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.
എന്‍. ബാലഗോപാല്‍. പദ്ധതിയിലൂടെ സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കും.കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത കൈവരിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കും . ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിലൂടെ ഉത്പാദനമൂല്യം കൂട്ടാനും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷിത പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്ബനിയുടെ നേതൃത്വത്തില്‍ നടന്ന വിള നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം എഴുകോണ്‍ പുളിയറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നബാര്‍ഡ് സഹായത്തോടെ കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറി കൃഷിയ്ക്കാണ് വിള നടീല്‍ ഉത്സവത്തിലൂടെ തുടക്കമായത്.
പാവല്‍, പടവലം, മത്തന്‍, പയര്‍, വഴുതന, വെണ്ട, ചീര, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പുളിയറ വാര്‍ഡ് കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പ് ആണ് കൃഷി പരിപാലിക്കുന്നത്.ചടങ്ങില്‍ പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്ബനി ലിമിറ്റഡ് ചെയര്‍മാന്‍ ബിജു കെ. മാത്യു അധ്യക്ഷത വഹിച്ചു.
