മുംബൈ: നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന വിമതരുടെ പ്രാതിനിധ്യം കുറക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍.
വിമത എം.എല്‍.എമാരെ അയോഗ്യരാക്കി ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വിമതര്‍ നിയമ സഭയില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് ആവശ്യം.
’വിമത എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ചതുരംഗത്തിലെ കാലാളുകളെ പോലെയാണ് പ്രവര്‍ത്തിച്ചത്. കൂറുമാറ്റത്തിലൂടെ ഭരണഘടനക്കു നിരക്കാത്ത പാപം ചെയ്തവരാണവര്‍. ആ പാപത്തിന് ശിക്ഷയായി അവരെ സഭാംഗങ്ങളായി തുടരാന്‍ അനുവദിക്കരുത്’-താക്കറെ സഖ്യം നല്‍കിയ ഹരജിയില്‍ പറയുന്നു.
ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭയില്‍ അവിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഉദ്ധവ് രാജിവെച്ചത്. അതിനു പിന്നാലെ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ ചരടുവലി നടത്തിയ ശിവസേന വിമത നേതാവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു.
