ക്വാറി തട്ടിപ്പ് കേസില്‍ പിവി അന്‍വറിനെതിരെ ഇഡി അന്വേഷണം

നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പിവി അന്‍വര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസിലാണ് അന്വേഷണം.

മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടുമായ ബന്ധപ്പെട്ട സാമ്ബത്തക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എംഎല്‍എയ്ക്ക് ക്രഷര്‍ വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനോടും കേസിലെ പരാതിക്കാരനായ മലപ്പുറം സ്വദേശി സലാമിനോടും ഹാജരാകാനും ഇഡി നിര്‍ദേിച്ചിട്ടുണ്ട്. ജൂലായ് നാലിന് ഉച്ചയ്ക്ക് ശേഷം ഹാജരാകാനാണ് നിര്‍ദേശം.

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ഇഡി അസിസ്റ്റ് ഡയറക്ടര്‍ സുരേന്ദ്ര ഗണേഷ് കവിത്കകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിവി അന്‍വറുമായുള്ള ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ പാര്‍ട്ണര്‍ഷിപ്പ് കരാറുകളുടെ വിവരങ്ങള്‍ എന്നിവയുമായിട്ടാണ് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ക്രഷറില്‍ പത്ത് ശതമാനം ഓഹരിയും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നേരത്തെ പ്രവാസി എഞ്ചിനീയറായ നടുത്തൊടി സലീം പോലീസില്‍ പരാതി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇത്തരമൊരു ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഇഡി കേസില്‍ അന്വേഷണം തുടങ്ങിയത്. അന്‍വറിനെ മൊഴിയെടുക്കാന്‍ വിളിച്ചതായി അറിവില്ല. പരിസ്ഥിതി ചട്ടം ലംഘിച്ചതിന്റെ പേരില്‍ അന്‍വറിന്റെ ഭൂമിയിലെ തടയിണകള്‍ അടുത്തിടെ കോടതി നിര്‍ദേശപ്രകാരം പൊളിച്ചിരുന്നു. സിയേറ ലിയോണിലെ സ്വര്‍ണ ഖനനത്തിന്റെ ഉറവിടവും അന്വേഷിക്കും. നേരത്തെ സലീമിന്റെ പരാതിയില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. മഞ്ചേരി കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ സലീം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ക്രഷര്‍ കേസിന് സിവില്‍ സ്വഭാവമെന്ന് വരുത്താനാണ് പോലീസിന്റെ ശ്രമമെന്ന് സലീം പറയുന്നു. ഇങ്ങനൊരു റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് രണ്ടാം തവണയും സിവില്‍ സ്വഭാവമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്രഷര്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും, ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹിം ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ആഫ്രിക്കയില്‍ ബിസിനസ് നിക്ഷേപം നടത്തുന്നതിന് ആദായനികുതി വകുപ്പ് അന്‍വറിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അത് മാത്രമല്ല ഖനനത്തിന് മുതല്‍ മുടക്കുന്ന തുകയുടെ 35 ശതമാനം നികുതി അടയ്ക്കണം. ഇതും അടച്ചിട്ടില്ല. അതാണ് കള്ളപണം വെളുപ്പിച്ചെന്ന് ഇഡി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *