കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് കെപിസിസി നേതൃയോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നത്. പല വിഷയങ്ങളിലും രൂക്ഷ വിമര്‍ശനം നേതൃയോഗത്തില്‍ ഉയര്‍ന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന്‍ കോക്കസ് ആയി മാറുന്നു എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഇതിന് തടയിട്ടില്ലെങ്കില്‍ കെപിസിസി അധ്യക്ഷനുള്‍പ്പെടെ ക്ഷീണമാകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്നപ്പോഴുള്ള ഉണര്‍വ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് മറ്റു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഘടനാപരമായി താഴേത്തട്ടില്‍ നിര്‍ജീവമെന്നും വിമര്‍ശനമുയര്‍ന്നു. . ഭാരവാഹി പ്രഖ്യാപനം അനന്തമായി നീളുന്നതിലും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *