ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
നിഖണ്ടുക്കളില്‍ വാക്കുകളുടെ അര്‍ഥം വിവരിക്കുന്നതിനെ അനുകരിച്ച്, ‘അണ്‍പാര്‍ലമെന്ററി’ എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുലിന്റെ പരിഹാസം. ‘പ്രധാനമന്ത്രി സര്‍ക്കാരിനെ കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകള്‍’ എന്നാണ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ നിര്‍വചനം എന്ന് രാഹുല്‍ പരിഹസിക്കുന്നു.
പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി ‘തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ ജൂംലജീവിയായ ഏകാധിപതി മുതലക്കണ്ണീര്‍ പൊഴിച്ചു’ എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
bloodshed (രക്തച്ചൊരിച്ചില്‍), bterayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears (മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), utnrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.
