യുവാവ് ഭാര്യയെ കൊലപ്പെടുത്തി മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തില്‍ തിളപ്പിച്ചു

പാകിസ്താനില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിലിട്ട് തിളപ്പിച്ചതായി റിപ്പോര്‍ട്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നര്‍ഗീസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ആറ് മക്കളുടെ മുന്നില്‍ വെച്ച്‌ ഭാര്യയെ കൊന്ന് വലിയ കുട്ടകത്തിലിട്ട് തിളപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുല്‍ഷന്‍ഇഇക്ബാല്‍ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ അടുക്കളയിലാണ് ഇയാള്‍ ഭാര്യയെ വെള്ളത്തിലിട്ട് തിളപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ ഭര്‍ത്താവ് ആഷിഖ് സ്‌കൂളില്‍ വാച്ചറായി ജോലി ചെയ്യുകയാണ്. കുറച്ച്‌ മാസങ്ങളായി അടച്ചിട്ട സ്‌കൂളിലെ ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷിഖ് തന്റെ മൂന്ന് കുട്ടികളുമായി നാടുവിട്ടു. മറ്റ് മൂന്ന് കുട്ടികളുടെയും കസ്റ്റഡി പൊലീസ് ഏറ്റെടുത്തെന്ന് ജില്ലാ ഈസ്റ്റ് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്‌എസ്പി) അബ്ദുര്‍ റഹീം ഷെറാസിയെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ?ഗ്ധ പരിശോധനകള്‍ക്കായി പൊലീസ് യുവതിയുടെ മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
ഭാര്യയെ തലയിണ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടികള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ ഒരു കാലും ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും അതിന് വിസമ്മതിച്ചപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നിഗമനം. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *