കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് പദവി നഷ്ടപ്പെടാന്‍ കാരണം ആദര്‍ശ രാഷ്ട്രീയവും നിലപാടുകളില്‍ ഉറച്ച് നിന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇല്ലെങ്കില്‍ താന്‍ ഇപ്പോഴും ആ പദവിയില്‍ ഉണ്ടാകുമായിരുന്നുവെന്നും മുന്‍ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു തലശ്ശേരിയില്‍ സി കെ ഗോവിന്ദന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
സികെജിക്ക് പകരക്കാരനായി കേരളത്തില്‍ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കേണ്ടി വന്നപ്പോഴെല്ലാം അദ്ദേഹത്തിന് നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന് പരിഭവം ഉണ്ടായിട്ടില്ല. തന്റെ ജീവിതത്തെ സമഗ്രമായി സ്വാധീനിച്ച നേതാവാണ് സികെജി. തന്റെ അച്ഛനുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിമോചന സമരം സാഹചര്യത്തിന്റെ ഉത്പന്നമായിരുന്നു. ആ കാലഘട്ടത്തിലും കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പിസവും ഗ്രൂപ്പ് തിരിഞ്ഞ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. അതൊന്നും സംഘടനയുടെ അനുദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. വര്‍ത്തമാന സമൂഹം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ നേരിടാന്‍ ആദര്‍ശവും നിലപാടുകളും അനിവാര്യമാണ്. തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും പരിപാടിയില്‍ മുല്ലപ്പള്ളി പറഞ്ഞു.
