ബംഗളുരു: കാവേരി നദീജല വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടകത്തില്‍ ഇന്ന് അടിയന്തര നിയമസഭാ സമ്മേളനം നടക്കും. ഒക്ടോബര്‍ ഒന്നിനകം സെക്കന്റില്‍ 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ച പശ്ചാത്തലത്തില്‍ ഭാവിനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
നേരത്തെ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍കരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യേണ്ടെന്ന് കര്‍ണാടക തീരുമാനിച്ചിരുന്നു.
സെപ്റ്റംബര്‍ 20, 30 തീയതികളിലെ വിധികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുപ്രീംകോടതിയില്‍ കര്‍ണാടക പ്രത്യേക ഹരജി നല്‍കും.
