ഫീസ് 40,000 രൂപ കുറയ്ക്കാമെന്ന് സമ്മതിച്ച് എംഇഎസ്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാരം നടത്താന്‍ ആളെ കിട്ടാതെ വിഷമിച്ച യുഡിഎഫിന് ഇനി ധൈര്യമായി മുന്നോട്ടു പോകാം. ഫീസില്‍ 40,000 രൂപയുടെ കുറവു വരുത്താമെന്നു എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണ്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ചാലും നഷ്ടമില്ല.
മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാന്‍ തയാറാകുമെന്നു പറഞ്ഞ ഫസല്‍ ഗഫൂര്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു.

ആയുധമൊഴിഞ്ഞ ആവനാഴിയാകുമായിരുന്ന പ്രതിപക്ഷത്തിനു ഫസല്‍ ഗഫൂറിന്റെ പ്രസ്താവന പിടിവള്ളിയാകുകയാണ്. സര്‍ക്കാരിനെതിരായ ആദ്യ സമരത്തില്‍ വിജയം ഉറപ്പിച്ചുള്ള നീക്കങ്ങള്‍ ഇനി യുഡിഎഫിനു നടത്താനാകും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *