കല്‍പറ്റ ∙ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നിശ്ചിതകാലത്തേക്കു കേരളത്തിലെ വളര്‍ത്തുപന്നികളെയെല്ലാം വിപണിവില നല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
രോഗമില്ലാത്ത പന്നികളെ ഫാമുകളില്‍ നിന്നു നേരിട്ടുവാങ്ങി കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യ (എംപിഐ) പ്ലാന്റിലെത്തിച്ച് ഇറച്ചിയാക്കി കയറ്റുമതി ചെയ്യാനാണ് ആലോചന.
ആദ്യഘട്ടത്തില്‍, വയനാട്ടിലെ പന്നിപ്പനി സ്ഥിരീകരിക്കാത്ത ”ഫ്രീ സോണ്‍” ഫാമുകളിലെ 6 മാസത്തിലധികം വളര്‍ച്ചയെത്തിയ പന്നികളെയാണു വിലയ്ക്കെടുക്കുക. പിന്നീടു മറ്റു ജില്ലകളിലെ പന്നികളെയും ഏറ്റെടുക്കും. പന്നികളെ ശാസ്ത്രീയമായ രീതിയില്‍ ഇറച്ചിയാക്കി പ്രത്യേകം ലേബല്‍ ചെയ്ത് വിപണിയിലെത്തിക്കും.
