കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ നിയമിച്ചത് അപേക്ഷ നല്കിയവരില് ഒരു ശതമാനത്തില്‍ താഴെ പേരെ മാത്രം.
22 കോടി അപേക്ഷകളില്‍ നിയമനം കിട്ടിയത് 7.22 ലക്ഷം പേര്‍ക്ക് മാത്രമാണ്. അതായത്, നിയമനം നടന്നത് വെറും 0.33 ശതമാനം. വര്‍ഷം 2 കോടി പേര്‍ക്ക് തൊഴില്‍ എന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. പേഴ്സണല്‍ മന്ത്രാലയം പാര്‍ലമെന്റില്‍ വെച്ച കണക്കാണ് ഇത്. മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ കണക്കുകളാണിപ്പോള്‍ പാര്‍ലമെന്റിലെത്തിയിരിക്കുന്നത്.
