പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്മുറികള് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി.
പ്രമുഖ വ്യവസായി ഖലഫ് ബിന്‍ അഹ്മദ് അല്‍ ഹബ്തൂറാണ് യു.എ.ഇ സമൂഹ വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ സഹായമെത്തിക്കുമെന്ന് അറിയിച്ചത്. അല്‍ ഹബ്തൂര് ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് വിട്ടുനല്‍കുക.
ദുരിതബാധിതരെ സഹായിക്കുന്നതിന് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിചേരുന്നത് ലക്ഷ്യംവെച്ചാണ് നടപടി സ്വീകരിച്ചത്. റൂമുകളില്‍ 600ല്‍ അധികം ആളുകളെ ഉള്‍ക്കൊള്ളുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്, ഉമ്മുവല് ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെയും മറ്റു നിരവധി ഹോട്ടലുകള്‍ ഇത്തരത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
