ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
‘അദ്ദേഹം രക്ഷപെട്ടതും അത്ഭുതകരമായാണ്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ’. മന്ത്രി വ്യക്തമാക്കി.
അതേസമയം രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാല്‍ സ്വയരക്ഷാര്‍ത്ഥം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് പുലിക്ക് പരിക്കേറ്റതെന്ന് ഗോപാലന്‍ പറഞ്ഞു.
താന്‍ പോകുമ്പോള്‍ പുലി റോഡില്‍ കിടക്കുകയായിരുന്നു. നടന്നുപോയ തന്നെ പുലി ആക്രമിച്ചു. രണ്ട് ആടുകളെയും കോഴിയേയും തിന്ന പുലിയാണ് ഇതെന്നും ഗോപാലന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഇറങ്ങുന്നതിന്റെ ആശങ്ക നിലനിന്നിരുന്നു.
