നി​ല​മ്ബൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്

മ​ല​പ്പു​റം: നി​ല​മ്ബൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ​ത്തി​ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് വ​ര​രു​തെ​ന്ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത് മ​റി​ക​ട​ന്ന് ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് സ്‌​കൂ​ളി​ലെ​ത്തി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണം. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്ലാ​സ് നേ​ര​ത്തെ വി​ട്ടു.

അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​യി​ല്‍ ഇ​വ​രെ ജ​ന​ത​പ്പ​ടി ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യെ​ത്തി​ച്ചു. കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ക​രു​തി ഇ​വ​ര്‍ മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ല​സ് ടു ​വി​ദ്യാ​ഥി​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്.

പോ​ലീ​സെ​ത്തി ലാ​ത്തി​വീ​ശി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പി​രി​ച്ചു​വി​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *