രാഹുലിന്‍റെ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തു; -മുരളീധരന്‍

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് കെ. മുരളീധരന്‍ എം.പി.

സാധാരണക്കാരായ ജനങ്ങളാണ് രാഹുലിനെ കാണാനായി എത്തുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ നടക്കുമ്ബോള്‍ കേരളത്തിലെങ്കിലും അദ്ദേഹത്തോടൊപ്പം നടക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കടമയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. കേരളത്തിലെ സി.പി.എം പോലയല്ല സംസ്ഥാനത്തിന് പുറത്തുള്ള സി.പി.എം. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി അവര്‍ സഖ്യത്തിലാണ്. മൂന്ന് സി.പി.എം എം.പിമാരില്‍ രണ്ട് പേര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ജയിച്ചത്. അതു കൊണ്ടാണ് വിമര്‍ശനത്തില്‍ പോസിറ്റീവ് നിലപാട് രാഹുല്‍ സ്വീകരിക്കുന്നത്.

രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരായ മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. എന്നാല്‍, കേരളത്തിലെ സി.പി.എം ബി.ജെ.പിയുടെ ബി പതിപ്പാണെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അക്കാര്യം പരസ്യമായി പറയുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

സ്റ്റേജില്‍ ഇരുന്നാലേ നേതാവാകൂവെന്ന മിഥ്യ ധാരണ മാറ്റാനാണ് കരുനാഗപ്പള്ളിയിലെ സമാപന യോഗത്തില്‍ നിലത്തിരുന്ന് പ്രസംഗം കേട്ടത്. യാത്ര കേരള പര്യടനം കഴിയുന്നത് വരെ സ്റ്റേജില്‍ കയറാതെ മാതൃക കാണിക്കാനാണ് തീരുമാനം. ചെറിയ സ്റ്റേജ് ആയതിനാല്‍ രാഹുലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന്‍റെ സുരക്ഷയാണ് പ്രധാനമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *