ഭര്‍തൃ ബലാത്സംഗം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനടക്കം നല്‍കിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനും എതിര്‍ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ്.

ഫെബ്രുവരിയില്‍ വിശദ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

ഭര്‍ത്താവിന് ബലാത്സംഗ കുറ്റത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഐപിസി 375–ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിഷയത്തില് തീര്പ്പ് കല്പിക്കണമെന്ന് മഹിളാ അസോസിയേഷനുവേണ്ടി മുതിര്‍ന്ന അഭിഭാഷക കരുണ നുണ്ടി ആവശ്യപ്പെട്ടു.

ബലാത്സംഗക്കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിന് സംരക്ഷണം നല്‍കുന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് മേയില്‍ ഹെെക്കോടതി രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് രാജീവ് ശക്ധര്‍ നിരീക്ഷിച്ചപ്പോള്‍ ജസ്റ്റിസ് സി ഹരിശങ്കര്‍ വിയോജിക്കുകയായിരുന്നു. ഭര്‍തൃ ബാലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടെന്നാണ് കേന്ദ്രനിലപാട്.

Leave a Reply

Your email address will not be published. Required fields are marked *