ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ല്‍ സ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നോ​​​ന്മു​​​ഖ​​​വും വി​​​ക​​​സ​​​നോ​​​ന്മു​​​ഖ​​​വു​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ സ​​​ഭ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

പി​​​ണ​​​റാ​​​യി ക​​​ണ്‍​​​വ​​​ന്‍​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തൊ​​​ഴി​​​ല്‍​​​സ​​​ഭ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ച്ച്‌ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തൊ​​​ഴി​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​ണ് തൊ​​​ഴി​​​ല്‍ സ​​​ഭ. തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​ണു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ ഒ​​​രു കേ​​​ര​​​ള മാ​​​തൃ​​​ക​​​യാ​​​ണ് തൊ​​​ഴി​​​ല്‍ സ​​​ഭ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്.

തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തി​​​ല്‍​​​നി​​​ന്ന് സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ട് രാ​​​ജ്യ​​​ത്ത് ശ​​​ക്ത​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍, കേ​​​ര​​​ള​​​ത്തി​​​ന്‍റേ​​​തു ബ​​​ദ​​​ല്‍ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ്. തൊ​​​ഴി​​​ല്‍ അ​​​ന്വേ​​​ഷ​​​ക​​രെ​​​യും സം​​​രം​​​ഭ​​​ക​​​രെ​​​യും ഒ​​​ന്നി​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ സ​​വി​​ശേ​​ഷ​​ത.

ഡി​​​ജി​​​റ്റ​​​ല്‍ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തു​​​ണ്ടാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി 20 ല​​​ക്ഷം അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ര്‍​​​ക്ക് ഡി​​​ജി​​​റ്റ​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വ​​​ര്‍​​​ക്ക് നി​​​യ​​​ര്‍ ഹോം ​​​വ​​​ര്‍​​​ക്ക് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ല്‍​​​കി​​​ക്ക​​​ഴി​​​ഞ്ഞു-​​​മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *