നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും; കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എന്‍ഐഎ റെയ്ഡിന് പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുകയാണ്.

എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. പോലീസ് സംരക്ഷണം നല്‍കി പരമാവധി സര്‍വ്വീസുകള്‍ നടത്തും. ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കുമെന്നും ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആന്റണി രാജു വ്യക്തമാക്കി.

ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരുണ്ടെങ്കില്‍ ബസ് സര്‍വ്വീസ് നടത്തുമെന്നും ഗതാഗത മന്ത്രി ഉറപ്പുനല്‍കി.

അതേസസമയം സംസ്ഥാനത്ത് വ്യാപക അക്രമമാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിടുന്നത്. കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞും കടകള്‍ അടപ്പിച്ചും യാത്രക്കാരെ ഉപദ്രവിച്ചുമാണ് ഇവരുടെ പ്രതിഷേധം. ആക്രമണത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *