പുതിയ വിസയിലെത്തുന്നവര്‍ക്ക്‌ ഇഖാമയില്‍ മൂന്നുമാസം കുറച്ചതായി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ പുതിയ വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് നിലവില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം ഒഴിവാക്കി.

രാജ്യത്തെത്തുന്ന പുതിയ വിസക്കാര്‍ക്ക് മൂന്നു മാസം അധിക കാലാവധി നല്‍കുന്ന രീതി ഇതോടെ ഇല്ലാതാക്കി. സൗദിയില്‍ പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലയളവുള്ള ഇഖാമ (താമസരേഖ) യായിരുന്നു അനുവദിച്ചിരുന്നത്.

ഇനി രാജ്യത്തെത്തുന്ന വിസക്കാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഇഖമായാണ് ലഭിക്കുക. പുതുതായി സൗദിയിലെത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി സൗദിയില്‍ തുടരുന്ന ഇഖാമയുടെ പഴയ രീതിക്കാണ് ഇതോടെ മാറ്റം വരുത്തുന്നത്.

കഴിഞ്ഞയാഴ്ച മുതല്‍ സൗദിയിലെത്തിയ പുതിയ വിസക്കാരില്‍ ആര്‍ക്കും പഴയ രീതിയിലുള്ള 15 മാസത്തെ ഇഖാമ ലഭിച്ചിട്ടില്ല എന്നറിയുന്നു. ലേബര്‍ കാര്‍ഡ് പുതുക്കലടക്കം തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഇതിനകം മന്ത്രാലയത്തിന്റെ ‘ഖിവ’ പോര്‍ട്ടലിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *