അന്യൻ്റെ കാമുകനെ തട്ടിയെടുക്കാൻ ശ്രമിക്കരുത്,ഈ ഗതി ഉണ്ടാവാം

അവരുടെ മൊബൈലില്‍ നിന്നു കിട്ടിയ ദൃശ്യങ്ങള്‍ അവരുടെ ക്രൂരകൃത്യത്തിന് തെളിവായിട്ടുമുണ്ട്. കൂട്ടുകാരിയുടെ കാമുകനുമായി ചേര്‍ന്ന് പതിനഞ്ചാം ബര്‍ത്ത് ഡേ ആഘോഷം പദ്ധതിയിട്ടതിന്റെ പ്രതികാരം തീര്‍ക്കാനാണ് പെണ്‍കുട്ടികള്‍ പതിനാലുകാരിയെ തല്ലിച്ചതച്ച് കുഴിച്ചുമൂടാന്‍ ഒരുങ്ങിയത്. ബ്രസീലിലെ ട്രിന്‍ഡേഡ് എന്ന സിറ്റിയിലുള്ള ഒരു വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മറ്റുള്ളവര്‍ തടിക്കഷണം കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ പരസ്പരം കെട്ടിവച്ച ശേഷമാണ് നാലു പേരും ചേര്‍ന്ന് പതിനാലുകാരിയെ തല്ലിച്ചതച്ചത്. മൃതപ്രായയായ പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ കുഴിച്ചുമൂടാന്‍ കുഴിയെടുക്കുകയും ചെയ്തു.

എന്നാല്‍ കൈകളില്‍ പറ്റിയ ചോര കഴുകാന്‍ നാല്‍വര്‍ സംഘം പോയ തക്കത്തിന് പെണ്‍കുട്ടി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല്‍വര്‍ സംഘത്തെ പിന്നീട് അറസ്റ്റ് ചെയ്തു. നാല്‍വര്‍ സംഘത്തിലുള്ള ഒരാളുടെ കാമുകനുമായി അടുത്തതിനാണ് പതിനാലുകാരിയെ കൊന്ന് കുഴിച്ചുമൂടാന്‍ പദ്ധതിയിട്ടതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ലോക്കല്‍ ജഡ്ജി.

അതേസമയം തങ്ങളുടെ പദ്ധതി നടപ്പാകാതെ പോയതില്‍ ഇതിലൊരാള്‍ക്ക് ഇപ്പോഴും ദുഃഖമുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള നാലു പേര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി ഉയരുന്നുമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *