കോടതി വളപ്പില്‍ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം

ഹരിപ്പാട് കോടതി വളപ്പില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതി ദേവരാജനാണ് (72 വയസ്) കോടതി വളപ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

കേസില്‍ വിധി പറയുന്ന ദിവസമായിരുന്നു ഇന്ന്. കത്തി കൊണ്ട് കഴുത്തിലെ ഞരമ്ബ് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി ദേവരാജന്‍. പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

എഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജന്‍ കുറ്റക്കാരനാണെന്ന് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കേസ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. കോടതിയില്‍ വച്ച്‌ പ്രതി കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ കഴുത്തു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ഹരിപ്പാട് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി അപകട നില തരണം ചെയ്തു. ആത്മഹത്യാശ്രമത്തിന് ഹരിപ്പാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രണ്ടുമാസത്തിന് ശേഷമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *