സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിയ്ക്കിടെ യൂത്ത് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്ബളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോള്‍ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായ സിപിഐഎമ്മിന്റെ നേതാവിന്‍്റെ ശമ്ബളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്.
തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സി.പി.ഐ.എമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സി.പി.ഐ.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
2018 മെയ് 26 നാണ് ശമ്ബളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. 32 ലക്ഷം ലഭിക്കുമെന്നുള്ള വാര്‍ത്ത എന്ത് അടിസ്ഥാനത്തില്‍ ആണ് പുറത്തു വരുന്നത്. ചട്ടങ്ങള്‍ വരുന്നതിന് മുന്‍പ് വാങ്ങിയ അഡ്വാന്‍സ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്. കമ്മീഷന്‍ ചട്ടങ്ങള്‍ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാര്‍മ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നുള്ളത് ഇതിലൂടെ വ്യക്തമാവുകയാണ്. നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
