കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തുന്നു. ഈ കാലയളവില്‍ അനുഭവപ്പെടാറുള്ള മാന്ദ്യം അതിജീവിക്കുന്നതിനാണ് നിരക്കില്‍ കുറവ് വരുത്തേണ്ടിവന്നത്. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ തിരിച്ചുപോക്ക് എന്നിവയെത്തുടര്‍ന്ന് വിമാനക്കമ്ബനികള്‍ വന്‍ നിരക്ക് ഈടാക്കിയിരുന്നു.
മംഗളൂരുവില്‍നിന്ന് 15000 രൂപ മുതല്‍ 29000 രൂപ വരെയായിരുന്നു നിരക്ക്. എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്ബനികളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ റൂട്ടുകളില്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 5100 രൂപ മുതല്‍ 6000 വരെയായി നിരക്ക് കുറച്ചിരിക്കുകയാണ്.
ദുബായിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു റൂട്ടുകളിലേക്കും ഒട്ടുമിക്ക വിമാനങ്ങളിലും 5200 രൂപ മുതല്‍ 7000 രൂപ വരെയാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
നവംബറില്‍ കൊച്ചി അബൂദാബി റൂട്ടില്‍ സ്വകാര്യ വിമാനക്കമ്ബനിയായ ജെറ്റ് എയര്‍വെയ്‌സ് 5547 രൂപക്ക് യാത്രക്കാരെ കയറ്റുമ്‌ബോള്‍ ഇത്തിഹാദ് എയര്‍വെയ്‌സ് ഈടാക്കുന്നത് 6449 രൂപയാണ്. എന്നാല്‍, കോഴിക്കോട് അബൂദാബി റൂട്ടില്‍ എയര്‍ ഇന്ത്യ 9935 രൂപയും ഇത്തിഹാദ് 19000 രൂപയും ഈടാക്കുന്നുണ്ട്. ഈ റൂട്ടില്‍ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയുമടക്കം സര്‍വീസ് നടത്താത്തതാണ് ഇവര്‍ക്ക് സഹായകരമായത്. കൊച്ചി ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യ 6000 രൂപ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 5428 രൂപ, ഇന്‍ഡിഗോ 5600 രൂപ എന്നിങ്ങനെയാണ് നിരക്ക്.
