പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന്‍. അവന് കൂട്ടുകാര്‍ കുറവായിരുന്നു. അവന്റെ അനിയന്ത്രിതമായ ചിരിയായിരുന്നു അതിന് കാരണം.
അവന്റെ പെരുമാറ്റത്തില്‍ എന്തെക്കോയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ധ്യാപകരും സുഹൃത്തുക്കളും മാതാപിതാക്കളും കരുതിയിരുന്നത്. കാരണം യാതൊരു കാരണവുമില്ലാതെയാണ് പലപ്പോഴും അവന്‍ പൊട്ടിച്ചിരിച്ചിരുന്നത്. ചിലപ്പോള്‍ ഉറക്കത്തിലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇത് മാനസിക പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കള്‍ ആര്യനെ ആദ്യം മനോരോഗവിദഗ്‌ധനെയാണ് കാണിച്ചത്.
എന്നിട്ടും ആര്യന്റെ ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍. ഇതിനിടെ ഒരു ദിവസം അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആര്യനെ ആശുപത്രിയിലെത്തിച്ചതോടെയാണ് അവന്റെ അനിയന്ത്രിതമായ ചിരിക്ക് പിന്നിലെ കാരണം കണ്ടെത്താനായത്. എംആര്‍ഐയില്‍ അവന്റെ തലച്ചോറിനുള്ളില്‍ ഒരു ചെറിയ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇത് ‘ജെലാസ്റ്റിക് എപ്പിലെപ്‌സി സീഷര്‍’ എന്ന അസുഖത്തിന് കാരണമെന്ന് കണ്ടെത്തി. അനിയന്ത്രിതമായ ചിരിയാണ് പ്രധാന ലക്ഷണം.
സാധാരണയായി, അത്തരം മുഴകള്‍ നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയയാണ് നടത്താറുള്ളത്. എന്നാല്‍ ശരീരത്തിന്റെ ഒരു വശം തളരാനും സംസാരിക്കുന്നതിലുള്ള ചില പ്രശ്‌നങ്ങളുമൊക്കെ ഇതിന്റെ അനന്തരഫലമായി ഉണ്ടാകാറുണ്ട്. ഇതേതുടര്‍ന്ന് കുട്ടിയെ കൊച്ചി ആസ്ഥാനമായുള്ള അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലെപ്‌സിയിലേക്ക് (എഎസിഇ) മാറ്റി. 2016 ല്‍ അപസ്മാരത്തിന് നോണ്‍ ഇന്‍വേസീവ് ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യത്തെ ആശുപത്രിയാണ് അമൃത.
ഇന്ത്യയിലെ പല ആശുപത്രികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അമൃത ആശുപത്രി അവകാശപ്പെടുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഈ ചികിത്സ രീതിയുണ്ടെന്ന് ആശുപത്രിയിലെ ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായ ഡോ. സിബി ഗോപിനാഥ് പറഞ്ഞു.
