ദമാം : സേവാദള്‍ പ്രവര്‍ത്തകനും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപരിപാടികളില്‍ നിത്യസാനിധ്യമായിരുന്ന കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു. ദമാമിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. ഉംറതീര്‍ത്ഥാടകര്‍ സഞരിച്ച ബസിനുപിന്നില്‍ ട്രയലര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില
ഗൂരുതരമാണ്. അപകടത്തില്‍ മരിച്ച കൂഞ്ഞാന്‍ എന്ന സൈതലവി ദമാമിലെ മകന്റയടുത്തേക്ക് വിസിറ്റിംങ് വിസയില്‍ പോയതായിരുന്നു അന്തരിച്ച കുഞ്ഞാന്‍.
അവിടെ നിന്നും ഉംറ തീര്‍ത്ഥാടനത്തിനു പോവുമ്പാഴായായിരുന്നു അപകടം. റിയാദില്‍ നിന്നും 200 മീറ്റര്‍ അകലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദമാമില്‍ നിന്നുംവൈകിയിട്ട് അഞ്ചരയോട െപുറപ്പെട്ട ബസ് രാജപാതയില്‍ 200 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. ട്രയലറിന്റെ ഇടിയുടെ ആഘാതത്തില്‍ സീറ്റുകള്‍ക്കിടയില്‍ കൂടുങ്ങി ചതഞ്ഞാണ് കോഡൂര്‍ കൂഞ്ഞാന്‍മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അകപടസമയത്ത് ബസില്‍ 48 പേരുണ്ടായിരുന്നു. കൂടതലും സ്ത്രീകളായിരുന്നു. അഗ്നിശമനസേനയും ഹെലികോപറ്ററും സഹായത്തിനെത്തി. സിവില്‍ ഡിഫന്‍സും ആംമ്പൂലന്‍സും രാത്രി മുഴുവന്‍സമയവും രക്ഷപ്രവര്‍ത്തനം തുടര്‍ന്നു.
