മോദിയുടെ വിസ്മയകരമായ പാക് സന്ദര്‍ശനം : മേഖലയില്‍ പുതിയ സൂര്യോദയമോ?

റഷ്യയില്‍ നിന്നും മടങ്ങവെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ  ലാഹോറിലെ തറവാട്ടിലെത്തി
അദ്ധേഹത്തോടൊപ്പം ചായയും ബിസക്കറ്റു കഴിച്ചത് ലോകം
ശ്രദ്ധിക്കപെട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായ
സന്ദര്‍ശനമായിരുന്നുവെന്നാണ് ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍
വ്യക്തമാക്കിയിട്ടുളളത്.

റഷ്യയില്‍ നിന്നും ദില്ലിയിലേക്കു തിരിച്ച മോദിജി ക്രിസ്തുമസ് ദിനത്തില്‍
നവാസ് ഷരീഫിനെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നുവെത്ര. താന്‍
കാബുളിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് മോദിജി ഷരീഫിനെ
ഞെട്ടിച്ചുകൊണ്ടു ലാഹോര്‍ എയര്‍പോര്‍ട്ടിലിറങ്ങുകായായിരുന്നുവെന്നാണ്
റോയിറ്റര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യ്തത്.

തുടര്‍ന്നു ഊഷ്മളമായ സ്വീകരണത്തോടെ മോദിജിയെ ഷരീഫ് സ്വീകരിച്ച് ലാഹോറിലെ
തന്റെ തറവാട്ട് വീട്ടിലേക്കു ആനയിക്കുകയും പിന്നിട് അവിടെന്ന്
ചായസല്‍ക്കാരം നടത്തിയെന്നുമാണ് വാര്‍ത്ത ജേന്‍സികള്‍ പങ്കുവെയക്കുന്നത്.

ക്രിസ്തുമസ് ദിനത്തില്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ലോകത്തിനു ലഭിച്ച
മധുരമായ ഒരു വാര്‍ത്തയായിട്ടാണ് ഇതിലെ നയതന്ത്രജ്ഞരും ഇരുരാജ്യങ്ങളിലേയും
ശുഭാപ്തി വിശ്വാസികളും കാണുന്നത്. ഇന്ത്യ -പാകിസ്ഥാന്‍ ഉഭയക്ഷി
ബന്ധത്തിന് അനുദിനം വിളളലുണ്ടാക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏറെ വിസ്മയിപ്പിക്കുന്ന ഒരു
സംഭവം തന്നെയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു
കരുതുന്നവരാണവരിലധികപേരും.

പക്ഷെ, ഈ സന്ദര്‍ശനത്തിനു കേവലസൗഹൃദത്തിനപ്പുറത്തേക്ക്  എത്രദൂരവും
വ്യപ്തിയുമുണ്ടെന്നാണ് പരിശോധിക്കേണ്ടത്. ഉപഭൂഖണ്ഡത്തിലെ
നിത്യവൈര്യത്തിന്റെ ദൂര്‍ഭൂതങ്ങളെ കെട്ടിയിടാന്‍ ഇരു രാജ്യങ്ങള്‍ക്കും
ആവൂമോ? സാമ്പത്തികവും സംസ്‌കാരികവും സാമൂഹികവുമായ ബന്ധങ്ങള്‍ ഇരു
രാജ്യങ്ങളേയും ശാക്തികരിക്കുന്നത് ചൈനയും അമേരിക്കയും കൈയും കെട്ടി
നോക്കിനില്‍ക്കുമോ? ഒരു വശത്ത് ഈ ചോദ്യങ്ങളെയല്ലാം അര്‍ത്ഥവത്താക്കുകയാണ്
പ്രധാനമന്ത്രിയുടെ ഹൃസ്വസന്ദര്‍ശനം.

മറുവശത്ത് ഏറെ ആശങ്കയോടെ കാണേണ്ട ചില കാര്യങ്ങളുമുണ്ട്. മുഖ്യമായും
മോസ്‌കോയില്‍ പുച്ചിനുമായി മോദിജിയുണ്ടാക്കിയ കരാരുകള്‍ ഇരുരാജ്യങ്ങളും
സംയുക്തമായി ആണവമേഖലയിലും പ്രതിരോധരംഗത്തും നിക്ഷേപമിറക്കുന്നുതിനാണ്. ഈ
പശ്ചാതലത്തിലാണ് ആശങ്കകളുയര്‍ത്തുന്നത്. നമ്മുടെ രാജ്യത്തിന്റെ
പ്രതിരോധമേഖലയും  ആണവരംഗവും റഷ്യയുമായുളള സഹകരണത്തോടെ
സംമ്പുഷ്ടമാക്കിയാല്‍ തീര്‍ച്ചയായും ചൈന യുടെ സഹായത്തോടെ പാകിസ്ഥാനും ആ
വഴിക്കു തിരിയുമെന്ന് കരുതാതിരിക്കാന്‍ വയ്യ. അത് ഉപദ്വീപിന് ഏറെ
അപകടമായിരിക്കും. വന്‍രാജ്യങ്ങളുടെ യുദ്ധകോപ്പുകള്‍ പരീക്ഷിക്കാന്‍ ഈ
രണ്ടുരാജ്യങ്ങളും തയ്യാറായാല്‍ ലോകത്തിലേറ്റവും വലിയ ദൂരിതമായിരിക്കും
അതുണ്ടാക്കുക. ക്രിസ്തുമസ് ദിനത്തില്‍ ഇരുവരും കെട്ടിപിടിച്ച് നമ്മോട്
ചിരിച്ച ആ ചിരി കൊലചിരിയാവുമോയെന്നാണ് ദോഷൈദൃക്കുകള്‍ പ്രകടിപ്പിക്കുന്ന
ആശങ്ക.

എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സൗഹൃദമുണ്ടാക്കുന്നതിന്
ഏറ്റവും അനുകൂലമായ സാഹചര്യമാണിന്നുളളതെന്നും കരുതുന്നവരുണ്ട്. നമ്മുടെ
രാജ്യം ബിജെപി ഭരിക്കുമ്പോള്‍ മാത്രമെ നമ്മുക്കു നമ്മുടെ തന്നെ
നാഗരികതയുടെ ഭാഗമായ പാകിസ്ഥാന്‍ സമൂഹത്തോട് ബന്ധമമുണ്ടാക്കാനാവൂ. യു പി എ
യുടെ രണ്ടു ടേര്‍മുകളിലും മുന്‍ പ്രധാനമന്ത്രിയെടുത്ത എല്ലാതരത്തിലുളള
താലപര്യങ്ങളെയും അന്നത്തെ പ്രതിപക്ഷപാര്‍ട്ടിയായിരുന്ന ബി ജെ പി
തടയുകയായിരുന്നു. മാത്രമല്ല മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ തരത്തില്‍
ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷമളമായത്  നേരത്തെ വാജ്‌പേയി
മന്ത്രിസഭയുടെ കാലത്തായിരുന്നുവല്ലോ. ഇതിനുമുമ്പ് പാകിസ്ഥാന്‍
സന്ദര്‍ശിച്ച പ്രധാനമന്ത്രിയും അടല്‍ ബിഹാരി വാജ്‌പെയി ആയിരുന്നു.
2004ലാണ് ആ സന്ദര്‍ശനമുണ്ടായത്. ഈ പശ്ചാതലമെടുത്തു പരിശോധിച്ചാല്‍
ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധം പുനസ്ഥാപിക്കുന്നതിന് മറ്റ്
തടസങ്ങളുണ്ടാവില്ലെന്നുമുളള ശുഭസൂചനകളും ഈ സന്ദര്‍ശനത്തിലുണ്ടെന്നും
കരുതുന്നവരുമുണ്ട്.

എന്തായാലും  സന്ദര്‍ശനത്തിലെ നാടകീയത പല സൂചനകളാണ് നല്‍കുന്നത്.
മോസ്‌കോയെ പുചിന്‍ പുതിയ വഴിക്കാണ് നയിക്കുന്നത്. അദ്ദേഹത്തിന്റെ
സാഹസികവും തന്ത്രപരവുമായ ചില നീക്കങ്ങളെ ലോകരാഷ്ട്രങ്ങള്‍ സംശയത്തോടെയാണ്
കാണുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുളള അദ്ദേഹത്തിന്റെ ബന്ധം പുതിയ
ലോകരാഷ്ടീയ ബലതന്ത്രത്തിലുളള നമ്മുടെ സ്ഥാനം നിര്‍ണ്ണയിക്കാനിടയുണ്ട്.
അങ്ങനെയങ്കില്‍ ശരീഫിന് മോദി നല്‍കിയിട്ടുണ്ടാവുക പ്രതീക്ഷക്കുളള
ഊര്‍ജ്ജമായിരിക്കും. കാരണം ഐ എസ് ഭീകരരുടെ പുതിയ ഭീഷണി സൗദി അറേബ്യ,
ലിബിയ പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്. അതുകൊണ്ട് ഈ രാജ്യങ്ങള്‍
ഭീകരവിരുദ്ധ ചേരി രൂപീകരിക്കാനോ പഴയ ചേരിയില്‍ ഇടം തേടാനോ ശ്രമിക്കുന്ന
തത്രപാടിലാണ്. അങ്ങനെവരുമ്പോള്‍ മോസ്‌കോക്കും ന്യുദില്ലിക്കും പാകിസ്താനെ
സഹായിക്കാനാവുമെന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ലോകത്തിലെ രാഷ്ടീയത്തിന്റെ എവിടയൊക്കെയോ ന്യുനമര്‍ദ്ദമുണ്ടാവുന്നുണ്ട്.
അതിന്റെ അലെയൊലികളായി പലയിടങ്ങളിലും പലമാറ്റങ്ങളുണ്ടാവുന്നു. ചില
സമവാക്ക്യങ്ങളൊക്കെ മാറിയെന്നുവരും.
ഈ ക്രിസ്തുമസിന് പ്രധാനമന്ത്രി തന്നെ സമ്മാനം ശരിക്കും സൗഹര്‍ദ്ദത്തിന്റേതാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *