കൊച്ചി : ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയില്‍ മാലിന്യ സംസ്കരണം നടത്തും. ആക്ഷേപങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കരാര്‍ കമ്ബനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ മന്ത്രിയായിരിക്കുമ്ബോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
