ശമ്ബളവും പെന്‍ഷനും ഉള്‍പ്പെടെ ചരിത്രത്തില്‍ ആദ്യമായി മുടങ്ങുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയതിന്റെ പ്രധാനകാരണം കേന്ദ്ര സർക്കാർ ആണെന്ന് കേരളം കുറ്റപ്പെടുത്തുമ്ബോള്‍, കഴിഞ്ഞ വര്‍ഷം (2022-23) കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിച്ചത് 45,638.54 കോടി രൂപയെന്നു കണക്കുകള്‍.
ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഇനത്തില്‍ 27,377.86 കോടിയും നികുതിവിഹിതമായി 18,260.68 കോടിയുമാണ് ലഭിച്ചത്. 2021-22ല്‍ ആകെ 47,837.21 കോടി രൂപയാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം 42,000 കോടിയാണ് കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടിയിരുന്നതെന്നും എന്നാല്‍ ആകെ 21,000 കോടി മാത്രമാണ് കിട്ടിയതെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
സിംഗിള്‍ നോഡല്‍ ഏജന്‍സി സിസ്റ്റത്തിന്റെ നടപടി ക്രമങ്ങള്‍ പരിഷ്കരിച്ചതു കരണമുണ്ടായ സാങ്കേതിക പ്രശ്നങ്ങളാ ആദ്യഘട്ടത്തില്‍ കേന്ദ്രഫണ്ട് ലഭിക്കുന്നതു വൈകാനിടയാക്കിയതെന്ന് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് അതു പരിഹരിച്ചു. സിംഗിള്‍ നോഡല്‍ ഏജന്‍സിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം ട്രാന്‍സ്ഫര്‍ ചെയ്ത ഫണ്ടിന്റെ 75 ശതമാനം ഉപയോഗപ്പെടുത്തുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ ബാക്കി തുക നല്‍കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
