വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ്; എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി

കൊച്ചി: വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തയാളുടെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി.

കേരളാ ഹൈക്കോടതി അഭിഭാഷകനായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജിന്റെ എന്റോള്‍മെന്റാണ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കിയത്. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു.

മനു ജി രാജിനെതിരെ നേരത്തെ സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് മനു വ്യാജ സ!ര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. പത്തുവര്‍ഷമായി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇയാള്‍ 2013ലാണ് വ്യാജ രേഖ നല്‍കി എന്റോള്‍ ചെയ്തത്. മാറാനെല്ലൂര്‍ സ്വദേശി സച്ചിനാണ് ബാര്‍ കൗണ്‍സിലിനും പൊലീസിനും പരാതി നല്‍കിയത്. തുട!ര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനു ജി രാജന്‍ ബിരുദം നേടിയിട്ടില്ലെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇതോടെയാണ് എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കിയത്.ജനുവരി ആറിന് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി.

പരാതിക്കാരന്റെ സ്വത്തു തര്‍ക്കം സംബന്ധിച്ച കേസ് വാദിക്കാമെന്ന് മനു പറഞ്ഞിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. വിവരാവകാശ രേഖകളുടെ സഹായത്തില്‍ സച്ചിന്‍ നടത്തിയ അന്വേഷണത്തിലാണ് മനുവിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *