എഎം യാസര്‍
ചൈനയുടെ ഇറക്കുമതി തിരുവ വര്‍ദ്ധിച്ച നടപടി പിന്‍വലിച്ച ശേഷം യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് മധ്യപൗരസ്ത്യദേശത്തേക്കാണ് യാത്ര തിരിച്ചത്. അമേരിക്കയെ ഞെട്ടിക്കുന്ന തിരുമാനങ്ങളും നയപരമായ അട്ടിമറികളുമാണ് മധ്യപൗരസ്ത്യദേശത്ത് നിന്നും ട്രംപ് നടത്തിയത്. സൗദി അറേബ്യയിലെത്തിയ ട്രംപ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വേണ്ടതിലധികം പുകഴ്ത്തുകയും സൗദിയില്‍ നിന്നും നിരവധി വ്യാവസായിക പദ്ധതികളില്‍ ഒപ്പുവെയ്ക്കുകയം ചെയ്തു. ഒപ്പം സിറിയ്ക്കുമേലുണ്ടായിരുന്ന യുഎസ് ഉപരോധം പിന്‍വലിച്ചു. അമേരിക്കയുടെ മധ്യപൗരസ്ത്യദേശനയം അട്ടിമറിച്ചുവെന്നായിരുന്നു യുഎസില്‍ നിന്നുളള ആദ്യ രാഷ്ട്രീയ പ്രതികരണം. തൊട്ടടുത്ത ദിവസം ഇറാനുമായി ആണവകരാറിന് തയ്യാറാകുന്ന ട്രംപിനെയാണ് യുഎസ് ജനത കണ്ടത്. അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളില്‍ സമ്മിശ്രപ്രതികരണമാണിതുണ്ടാക്കിയത്. മാത്രമല്ല, ഇറാന് ട്രംപ് ഒലീവ് ഇല നല്‍കി കൊണ്ട് ആണവ കരാറില്‍ ഒപ്പിടുമെന്നും പ്രഖ്യാപിച്ചു. ഇത് കണ്ടുകൊണ്ടിരുന്ന ഇസ്രായേല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു നെര്‍വസായിട്ടുണ്ടെന്നാണ് വിവരം. അതിനിടയില്‍, ട്രംപിന് സഞ്ചരിക്കാന്‍ ഖത്തര്‍ രാജകുടുംബം 400 മില്ല്യണ്‍ ഡോളര്‍ വിലയുളള വിമാനം സമ്മാനിച്ചതാണ് യുഎസിലെ ഇപ്പോഴത്തെ മുഖ്യ രാഷ്ട്രീയ വിവാദം.
വിദേശരാഷ്ട്ര തലവന്‍മാരില്‍ നിന്നോ പ്രിന്‍സില്‍ നിന്നോ യുഎസ് ഭരണാധികാരികളോ നയതന്ത്ര ഉദ്യോഗസ്ഥരോ യാതൊരു വിധത്തിലുളള പാരിതോഷികങ്ങളും വാങ്ങരുതെന്ന് അമേരിക്കന്‍ ഭരണഘടനയില്‍ അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ട്രംപിന് ഖത്തര്‍ നല്‍കിയ ആഡംഭര ആകാശനൗക വാങ്ങരുതെന്ന് വലിയൊരു വിഭാഗം രാഷ്ട്രീയനേതാക്കള്‍ ആവശ്യപ്പെട്ടു. ചില കോളമിസ്റ്റുകളും നേരത്തെ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സൗദിയില്‍ നിന്നോ മറ്റുരാജ്യങ്ങളില്‍ നിന്നോ ആയിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഖത്തര്‍ റാഡിക്കല്‍ ഇലമെന്റുളള രാജ്യമാണെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, രണ്ട് യുഎസ് തന്ത്രജ്ഞര്‍ 1785ല്‍ ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും പാരിതോഷികം വാങ്ങിയതിനെ തുടര്‍ന്ന്് അമേരിക്കന്‍ ഭരണഘടനയിലെ ഈ ഭാഗം 1787-ല്‍ ഭേദഗതി ചെയ്തിട്ടുണ്ട്. യുഎസ് ഭരണഘടന ആര്‍ട്ടിക്കിള്‍ ഒന്ന്് വകുപ്പ് 9 എട്ടാമത്തെ ക്ലോസ് ആയിട്ട് അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നും പാരിതോഷികം വാങ്ങാം. പക്ഷെ, അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം വേണമെന്നാണ് ഭേദഗതി ചെയ്തിട്ടുളളത്. അതിനാല്‍ തന്നെ ഖത്തര്‍ സമ്മാനിച്ച വിമാനത്തിന്റെ കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങാമെന്നാണ് ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നത്. അതെസമയം, കോണ്‍ഗ്രസിന്റെ അനുമതി തടയാനുളള രാഷ്ട്രീയ മാനിപ്പുലേഷനിലാണ് ഗ്രാന്റ് ഓള്‍ഡ് പാര്‍്ട്ടിയായ ഡെമോക്രാറ്റുകള്‍.
അതേസമയം, യുഎസിന്റെ വിദേശകാര്യ നയത്തില്‍ ട്രംപ് പെട്ടെന്നുണ്ടാക്കിയ അട്ടിമറികളെ കുറിച്ചുളള ചര്‍ച്ച മാറ്റി, ഖത്തറിന്റെ സമ്മാനം വലിയ വിവാദമാക്കി ശ്രദ്ധതിരിക്കുകയാണെന്ന സംശയിക്കുന്നവരുമുണ്ട്. ബോയിങ് 747 -8 വിമാനമാണ് ഖത്തര്‍ ഭരണകൂടം ട്രംപിന് സമ്മാനിച്ചത്. അമേരിക്കന്‍ വിമാനനിര്‍മ്മാതാക്കളായ ബോയിങ്ിന്റെ ഏറ്റവും മുന്തിയതും ആധുനികവുമായ വിമാനം വാങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് തന്നെയാണ് പ്രസിഡണ്ട് ട്രംപ് ഇപ്പോള്‍ കരുതുന്നത്. 1839 ല്‍ അന്നത്തെ പ്രസിഡണ്ട് മാര്‍ട്ടിന്‍ വാന്‍ ബുറാന് മൊറോക്കോ സുല്‍ത്താന്‍ രണ്ട് സിംഹങ്ങളെ സമ്മാനിച്ചിരുന്നു. 1840-ല്‍ ഇദ്ദേഹത്തിലന് ഒമാന്‍ രാജാവ് രത്്്നങ്ങളും കുതിരകളും സമ്മാനിച്ചിരിന്നു. 1785-ല്‍ ബെഞ്ചമിന്‍ ഫ്രാങ്കലിന്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ ഫ്രാന്‍സില്‍ നിന്നും രത്നങ്ങള്‍ പതിച്ച സ്നഫ്ബോക്സുകള്‍ സമ്മാനിച്ചിരുന്നു. 1785-ല്‍ ജോണ്‍ ജേയ്ക്ക് സ്പെയിനില്‍ രാജാവ് ഒരു കുതിരെയെ നല്‍കിയിരുന്നു. മേല്‍ പറഞ്ഞവരെല്ലാം അവര്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ കോണ്‍ഗ്രസിനെ എല്‍പ്പിക്കുകയായിരുന്നു. ട്രംപിന്റെ ആകാശനൗകയുടെ സ്ഥിതിയെന്തെന്ന് അടുത്ത യുഎസ് കോണ്‍ണ്‍ഗ്രസിനു ശേഷം ലോകം അറിയാതിരിക്കില്ല.
