മലപ്പുറം
കോട്ടപ്പടിയിലെ താലൂക്കാശുപത്രിയില്‍ മുടങ്ങിയ കിടത്തി ചികിത്സ താല്‍ക്കാലിക കെട്ടിടത്തിലേക്ക്് മാറ്റാനുളള നീക്കം ആരംഭിച്ചു. 120 ബെഡുകളിടാന്‍ സൗകര്യമുളള പെരിന്തല്‍മണ്ണ റോഡിലെ സീമാസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. കെട്ടിടത്തിന്റെ ഫിറ്റ്‌നസും മറ്റും സുപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിച്ച് റിപ്പോര്‍ട്ട്് ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിരയോഗത്തില്‍ വെച്ചു. എത്രയും വേഗം നടപടി ആരംഭിക്കാനായി നഗരസസഭയുടെ അനുമതി ലഭിക്കാനായി സുപ്രണ്ട് കത്തുനല്‍കാനും എച്ചഎംഎസി യോഗത്തില്‍ ധാരണയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കത്ത് ലഭിച്ചയുടനെ കൗണ്‍സില്‍ യോഗം ചേര്‍ന്ന്് കിടത്തി ചികിത്സ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റാനുളള നടപടികള്‍ ആരംഭിക്കുമെന്ന നിലപാടിലാണ് നഗരസഭാഭരണസമിതി. ഒപ്പറേഷന്‍ തിയേറ്ററില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണം തിപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന മുടങ്ങിയ ശസ്ത്രക്രിയ പുനരാരംഭിക്കാനുളള നടപടിയും ഉടനെ തന്നെ ആരംഭിക്കും. തിയേറ്ററിന്റെ ഇലക്ട്രിഫിക്കേഷന്‍ നടപടി ആരംഭിക്കാനുളള നീക്കം വേഗത്തിലാക്കാന്‍ യോഗത്തില്‍ തിരുമാനമായി. ഇതോടെ ആശുപത്രിക്ക് ശാപമോക്ഷം ലഭിക്കുമോയെന്ന പ്രതീക്ഷയിലാണ് ആശുപത്രി സംരക്ഷണ സമിതിയും നാട്ടുകാരും.
