പശ്ചിമേശ്യ മറ്റൊരു വലിയ ഒരു പ്രതിസന്ധിയുടെ വക്കിലാണ്. ഇറാനും ഇസ്രായേലും കളത്തില്‍ പോരടിക്കുന്നു. അളവില്‍ കവിഞ്ഞ കയ്യടിയുമായി അമേരിക്ക ഗ്യാലറിയിലുണ്ടെന്നത് ഏറെ വിഷമിപ്പിക്കുന്നു. സാമാന്യയുക്തിക്ക് നിരക്കാത്ത സ്വഭാവം പ്രകടിപ്പിക്കുന്ന ട്രംപ് കുളം കലക്കുന്നത് ലോക ജനതയെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും 2003 ല്‍ തന്നെ അതിനുളള അനുമതി അവര്‍ക്കില്ലെന്നും അമേരിക്കന് രഹസ്യാന്വേഷണം വിഭാഗം തലവന്‍ തുല്‍സി ഗബാര്‍ഡ് വ്യക്തമാക്കിയതാണ്. പക്ഷെ, ട്രംപ് അതൊന്നും കേള്‍ക്കുന്നില്ല. നേരത്തെ ഇറാക്കില്‍ കൂട്ടകുരുതിക്കുളള ആയുധമുണ്ടെന്ന് ജോര്‍ജ് ബുഷ് രണ്ടാമന്‍ ആരോപിച്ചപോലെ ഇറാനില്‍ ആണവ ആയുധ നിര്‍മാണം നടക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് കുടപിടിക്കുകയാണ് ട്രംപ് ചെയ്യുന്നത്.
ട്രംപിന്റെ ഈ നിലപാട് അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യമല്ലെന്ന്് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. സമാധാനത്തിന് വേണ്ടിയാണ് ഇസ്രായേല്‍ ഇറാന്‍ ആക്രമിക്കുന്നതെന്ന് പ്രചാരത്തിന് ട്രംപ് കൊഴുപ്പ് പകരുമ്പോള്‍ വാസ്തവം മറ്റൊന്നാണെന്ന് അമേരിക്കന്‍ ജനത വിശ്വസിക്കുന്നു.
ഇറാന്റെ ആണവായുധ സംമ്പുഷ്ടീകരണം സംമ്പന്ധിച്ച് ഐഎഇഎ റിപ്പോര്‍ട്ട് പുറത്തിറക്കിയതുപോലും പരിഗണിക്കാതെയായിരുന്നു ഇസ്രേയിലന്റെ വ്യോമാക്രമണം. ഇപ്പോള്‍ നെതന്യാഹുവിനെ സഹായിക്കുന്ന തരത്തില്‍ ട്രംപ് പശ്ചിമേഷ്യയിലേക്ക് യുദ്ധകോപ്പുകളും പടക്കപ്പലുകള്‍ അയയ്ക്കുന്നത് വ്യ്ക്തമായ രാഷ്ട്രീയ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
രണ്ടാംവരവില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നത് അമേരിക്കന്‍ ഇനി യുദ്ധത്തിനില്ലെന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇസ്രേയലിനൊപ്പം ചേര്‍ന്ന് നടത്തുന്നത് ഈ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണെന്ന്് അമേരിക്കന്‍ ജനത കരുതുന്നു.ഇപ്പോള്‍ നെതന്യാഹുവും ട്രംപും ചേര്‍ന്ന് നടത്തുന്ന ഈ യുദ്ധം പശ്ചിമേഷ്യയെ മാത്രമല്ല ബാധിക്കുകയെന്നാണ് നിരീക്ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ലോക സമ്പദ് വ്യവസ്ഥയെ തസാമ്പത്തിക ക്രമത്തെയും റഷ്യ-ചൈന ബന്ധത്തേയും ഒരു പക്ഷെ ബാധിച്ചേക്കാവുന്നതാണ് ഈ നീക്കം. ഈ നൂറ്റാണ്ടിലും ഇങ്ങനെ യുദ്ധകൊതിയോടെ രാഷ്ട്രങ്ങളെ നയിക്കുന്ന ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും സമാധാനകാംക്ഷികളും പുരോഗമവാദികളുമായ ഭൂരിപക്ഷം ജനയുടെ പ്രതിനിധികളല്ല പകരം ചെകുത്താന്റെ കൂട്ടുകാര്‍ മാത്രമാണ്.
