മുബൈ: മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു പതിനെട്ടു കാരി. മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന് വെള്ളിയാഴ്ച ഒരു പ്രസ്മീറ്റ് വിളിച്ചു ചേര്‍ത്തു. പതിനാറാം വയസിലാണ് പെണ്‍കുട്ടി വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നും മുത്തലാക്ക് ചെല്ലി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ല. അതുമായി മുത്തലാക്കില്‍ നിന്നും നീതി ലഭിക്കാന്‍ വേണ്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടി.
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രസ്മീറ്റ് വിളിച്ചു ചേര്‍ത്തത്. 23 വയസുകാരനുമായി 2014 ലാണ് താന്‍ വിവാഹിതയായതെന്ന് യുവതി പറയുന്നു. ഞാന്‍ ഗര്‍ഭിണിയായ സമയത്തും അല്ലാത്ത അവസരങ്ങളിലും ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നും പീഡനത്തിന് ഇരയായിട്ടുണ്ട്.
അര്‍ഷിയക്ക് അപ്പോള്‍ എട്ട് മാസം പ്രായമായ ഒരു ആണ്‍കുട്ടിയുണ്ട്്. എന്റെ മാതാപിതാക്കള്‍ വലിയ സാമ്ബത്തിക സ്ഥിതിയുള്ളവര്‍ ഒന്നുമല്ല. എന്നിട്ടും എന്റെ വിവാഹത്തിന് സ്ത്രീധനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിവാഹച്ചെലവും. എല്ലാം കൂടി വലിയൊരു തുകതന്നെആയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സാമ്ബത്തികമായി ഉയര്‍ന്നവരാണ് എന്നിട്ടും പണത്തിന്റെ പോരു പറഞ്ഞു അവര്‍ നിരന്തരം എന്നെ ശല്യപ്പെടുത്താറുണ്ട്.
കല്യാണം കഴിയുന്ന സമയത്ത് ഭര്‍ത്താവും വീട്ടുകാരും പഠിക്കുന്നതിന് തടസങ്ങള്‍ ഒന്നും ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എസ്എസ്എല്‍സി ക്ക് 74 ഉം +1ല്‍ 78 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, വിവാഹശേഷം അവര്‍ എന്നെ തുടര്‍ന്നു പഠിക്കാന്‍ സമ്മതിച്ചില്ല.
ഭര്‍ത്താവിന്റെ വീട്ടുകാരുടെ ശല്യം കൂടിവന്നപ്പോള്‍ അര്‍ഷിയ വീടുവിട്ടിറങ്ങി. ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. തിരന്തരം വിളിച്ചപ്പോള്‍ എന്റെകോള് എടുക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജോലി സ്ഥലത്ത് ചെന്നു കാണാന്‍ ഞാന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ച ഭര്‍ത്താവ് വന്നില്ല പകരം വന്നത് മുത്തലാക്കിന്റെ ഒരു നോട്ടീസായിരുന്നു.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്നായിരുന്നു വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നത്. ഭര്‍തൃവീട്ടുകാരുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നെങ്കിലും പലകാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. അതു കൊണ്ടാണ് നീതിലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത് അര്‍ഷിയ പറയുന്നു.
