ജാർഖണ്ഡ് ധൻബാദ് ബാങ്ക് കോളനി റോഡിൽ മുർഷിദ് (35),ബിഹാർ പ്രയയുഷ്ഗിയപരിയ മറപ്പുർ പോസ്റ്റിൽ രാജീവ്കുമാർ(36) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലിസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ പത്താം പീയുസ് പള്ളിക്ക് സമീപം ബീച്ച് റോഡിൽ വച്ച് കഞ്ചാവ് കൈമാറ്റം ചെയ്യാൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
ഒരോ പ്രാവശ്യവും വൻതോതിൽ കഞ്ചാവാണ് ഇവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് കൈമാറ്റം ചെയ്തു വന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ധൻബാദ് ട്രെയിനിലെ ജീവനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു.
ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് താൽകാലിക ജീവനക്കാരായ ഇവർ വെയ്സ്റ്റ് കളയാൻ എന്ന വ്യാജേന ട്രെയിൽവേ സ്റ്റേഷന് പുറത്ത് എത്തിച്ച് ആവശ്യക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.
നാല് മാസം മുൻപ് 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നിരന്തരം റെയിൽവേ സ്റ്റേഷനും പരിസരവും നിരിക്ഷിച്ചു വരികയായിരുന്നു.
ഇവർ കഞ്ചാവ് കൈമാറാൻ കൊണ്ടുവന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ഉടൻ ഇവരെ പിടികൂടാനാകുമെന്ന് പോലിസ് അറിയിച്ചു.
