അമേരിക്ക-ചൈന വ്യാപാര കരാര്‍: ട്രംപ് ഭരണകൂടത്തിന് ആദ്യ പ്രധാന നേട്ടം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനയുമായി പുതിയ വ്യാപാര കരാറില്‍ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 100 ശതമാനം കസ്റ്റംസ് നികുതി ഒഴിവാക്കാനും, ഇരു രാജ്യങ്ങളും പരസ്പര വ്യാപാര നിയന്ത്രണങ്ങള്‍ ശമിപ്പിക്കാനുമാണ് ധാരണയായത്. കരാര്‍ താത്കാലികമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ഉടനുണ്ടായേക്കും.

ചൈനയുടെ അപൂര്‍വ ഭൂമിവസ്തുക്കളുടെ (rare earth minerals) കയറ്റുമതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പുരോഗതി ഉണ്ടായതായി അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു. അമേരിക്കന്‍ ഇലക്ട്രോണിക് ഉല്‍പ്പാദന മേഖലയ്ക്ക് ഇത് ആശ്വാസം നല്‍കുമെന്നാണു പൊതുവെയുളള വിലയിരുത്തല്‍.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും പുതിയ ധാരണയുണ്ടായതായി സൂചനകളുണ്ട്. ട്രംപ് ഭരണകൂടം ഈ കരാറിനെ ”വ്യാപാര യുദ്ധം അവസാനിപ്പിക്കുന്ന ആദ്യ പടി” എന്നാണ് വിശേഷിപ്പിച്ചത്.

ഈ ധാരണ വഴി അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ ചില സ്ഥിരതകള്‍ വരാനിടയുണ്ടെന്നും വിദഗധര്‍ ചൂണ്ടിക്കാട്ടുന്നുന്നു. എന്നാല്‍, ഇത് അന്തിമ കരാര്‍ അല്ലെന്നും നികുതി വ്യവസ്ഥകളും സാങ്കേതിക നിയന്ത്രണങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ ഇപ്പോഴും പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിക്ഷേപകരും കാര്‍ഷിക മേഖലയുമാണ് ഈ കരാറില്‍ നിന്ന് ഉടന്‍ പ്രയോജനം പ്രതീക്ഷിക്കുന്നത്. പക്ഷേ, വ്യാപാര നയത്തിലെ അസ്ഥിരതയും ആഗോള വിപണിയിലെ അനിശ്ചിതത്വവും തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഉറ

Leave a Reply

Your email address will not be published. Required fields are marked *