പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനുണ്ടായ കാരണങ്ങളില്‍ അപരസ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പ്രധാന ഘടകമായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു. ഇടതുസ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ മോതിരത്തോട് സാദൃശ്യമുള്ള നെക്ലേസ് ചിഹ്നം അപര സ്ഥാനാര്‍ത്ഥി ഉപയോഗിച്ചത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ ചോരാന്‍ ഇടയായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിറ്റൂരില്‍ ഇത്തവണ ജനതാദള്‍ സ്ഥാനാര്‍ത്ഥി വി.മുരുകദാസ് പരാജയപ്പെട്ടത് 6510 വോട്ടുകള്‍ക്കാണ്. ഇവിടെ നെക്‌ലേസ് ചിഹ്നത്തില്‍ മല്‍സരിച്ച അപരനായ മുരുക ദാസ് 6948 വോട്ടുകള്‍ നേടിയിരുന്നു. ചിഹ്്‌നങ്ങള്‍ തമ്മിലുള്ള സാദൃശ്യം ഇടതുസ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ അപരന് പോകാന്‍ കാരണമായെന്ന് സുരേഷ്ബാബു ചൂണ്ടിക്കാട്ടി.
കോങ്ങാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ ബി.ജെ.പിയുടെ സഹായമുണ്ടായതായും സുരേഷ്‌ഗോപി ആരോപിച്ചു.’കോങ്ങാട് മണ്ഡലത്തില്‍ ബി.ജെ.പി കാര്യമായി യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. ഇതുവരെ ഇടതുമുന്നണി മാത്രം ജയിച്ചിട്ടുള്ള കോങ്ങോട് മണ്ഡലത്തില്‍ ഇത്തവണ കുറഞ്ഞ ഭീരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. വലിയ തോതിലുള്ള സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുണ്ടായി. ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തകരും കോങ്ങാട് മണ്ഡലത്തിലെ ബുത്തുകളില്‍ ഉണ്ടായിരുന്നില്ല.’ സുരേഷ്ബാബു ആരോപിച്ചു.
‘ഒറ്റപ്പാലം മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ വിജയം ചരിത്രപരമാണ്. സി.പി.എമ്മിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം പാര്‍ട്ടിയെ ചതിച്ചയാളാണ് യുഡിഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. ഈ സ്ഥാനാര്‍ത്ഥിക്ക് കോ്ണ്‍ഗ്രസുകാര്‍ പോലും വോട്ട് ചെയ്തില്ല.’ സി.പി.എമ്മില്‍ നിന്ന് രാജിവെച്ച പി.കെ.ശശിയെ പേരെടുത്ത് പറയാതെ സുരേഷ് ബാബു വിമര്‍ശിച്ചു.
പാലക്കാട് മണ്ഡലത്തില്‍ മുസ്്‌ലിം വോട്ടുകളുടെ പ്രത്യേക രീതിയിലുള്ള ധ്രുവീകരണം നടത്തായും സി.പി.എ ജില്ലാ സെക്രട്ടറി ആരോപിച്ചു. ‘മുസ്്‌ലിം വോട്ടുകളെ സ്വാധീനിക്കാന്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞു. ഇത് ഇടതുപക്ഷത്തിന് ന്യുനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായി.’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാലക്കാട് ജില്ലയില്‍ ഇടതുപ്രവര്‍ത്തകരെ പ്രോകോപ്പിക്കാനും അതുവഴി അക്രമുണ്ടാക്കാനുമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് സുരേഷ് ബാബു കുറ്റപ്പെടുത്തി. പാലക്കാട് സി.പി.എം. ഓഫീസിന് മുന്നിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞ് അക്രമത്തിന് വഴിവെക്കുകയായിരന്നു. പോലീസ് അതിന് സൗകര്യം ചെയ്യുകയാണ് ചെയ്തതെന്ന്ും സുരേഷ് ബാബു കുറ്റപ്പെടുത്തി.
‘തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാണ് ഇടതുപക്ഷം കാണുന്നത്. ഫലം വിശദമായി ചര്‍ച്ച ചെയ്ത് ഏതെല്ലാം കാര്യങ്ങളാണ് തിരുത്തേണ്ടത് എന്ന് പാര്‍ട്ടി പരിശോധിക്കും.
പാലക്കാട് ജില്ലയില്‍ ഇടതുമുന്നണിയുടെ കരുത്ത് ചോരാതെ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 10 സീറ്റ് നിലനിര്‍ത്താനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അതില്‍ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
