ബി ജെ പി ബന്ധം സി കെ ജാനുവിനെ മാറ്റാന്‍ നടപടി തുടങ്ങി. ഗോത്രമഹാസഭ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കാനുളള ശ്രമമാണ് എം.ഗീതാനന്ദന്‍ വിഭാഗം നടത്തുന്നത്.

കല്‍പറ്റ • പുതിയ സംഘടന രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സി.കെ.ജാനുവിനെ ഗോത്രമഹാസഭയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റാന്‍ സംഘടനാപരമായ നടപടിക്രമങ്ങളുമായി എം.ഗീതാനന്ദന്‍ വിഭാഗം. ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തു തുടരുന്ന ജാനുവിനോട് പലതവണ രാജിവയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതു കൂട്ടാക്കാത്ത അവരെ പുറത്താക്കാന്‍ സംഘടനയുടെ ഭരണഘടനാപ്രകാരം കഴിയില്ല. ഈ സാഹചര്യത്തിലാണ് സംഘനയുടെ സംസ്ഥാന പ്രസീഡിയം രൂപീകരണ സമ്മേളനം വിളിച്ചു ചേര്‍ത്ത് സംഘടനാപരമായി തന്നെ മാറാന്‍ ശ്രമിക്കുന്നത്.

2017 ഫെബ്രുവരിയില്‍ വയനാട്ടിലാണ് പ്രസീ!ഡിസം രൂപപീകരണ കോണ്‍ഫറന്‍സ് നടത്തുന്നത്. ഇതിനു മുന്നോടിയായി ഈ മാസം മാനന്തവാടി ചാലിഗദ്ദ ഊരില്‍ ഊര് മഹാസമ്മേളന നടപടികള്‍ നടക്കും.അധ്യക്ഷയെന്ന നിലയില്‍ പ്രസീഡിയം രൂപീകരണ കോണ്‍ഫറന്‍സിലേയ്ക്ക് ജാനുവിനെ ക്ഷണിക്കുകയും ആദിവാസി ദലിത് താത്പര്യങ്ങള്‍ക്കു വിരുദ്ധമായ സംഘപരിവാര്‍ ക്യാംപ് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

ഊര് മൂപ്പന്‍മാര്‍ അടക്കം ഉള്‍പ്പെടുന്ന ഈ സമിതിയുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ ജാനുവിന് തുടരാനാകൂ. അല്ലാത്ത പക്ഷം പുറത്തേയ്ക്കു പോകേണ്ടിവരും. 2001 നു ശേഷമാണ് സംഘനയുടെ സമ്ബൂര്‍ണ പ്രിസീഡിയം കോണ്‍ഫറന്‍സ് നടക്കുന്നത്. നില്‍പ് സമരത്തിന്റെ ഭാഗമായി അംഗീകരിച്ച പാക്കേജും പുനരധിവാസ പദ്ധതികളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കുമെന്നും എം.ഗീതാനന്ദന്‍, ആര്‍.രമേശന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *