100-500 നോട്ടുകള്‍ ഇനി ഹാര്‍ഡ് ബോര്‍ഡ്

അസാധുവായ 1000, 500 നോട്ടുകള്‍ എന്തുചെയ്യും എന്ന തീരുമാനം ഒടുവില്‍ എത്തിച്ചേര്‍ന്നത് കത്തിച്ചുകളയാം എന്നതായിരുന്നു. പക്ഷെ തീരുമാനത്തില്‍ നിന്ന് ഇപ്പോള്‍ ആര്‍ബിഐ പിന്മാറിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിനാല്‍ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് ഇവ നുറുക്കി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരാഴ്ചയായി വളപട്ടണത്തെ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് എത്തുന്നത് നുറുക്കിയ നോട്ടുകളാണ്. ഹാര്‍ഡ് ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും നിര്‍മ്മിക്കുന്ന പള്‍പ്പില്‍ നോട്ട് കഷ്ണങ്ങള്‍ ചേര്‍ത്ത് അരയ്ക്കുകയാണ് ചെയ്യുന്നത്. കണ്ടെയ്‌നറില്‍ എത്തിച്ച മൂന്നു ലോഡു നോട്ടുകള്‍ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു.

അസാധു നോട്ടുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ റിസര്‍വ് ബാങ്കിനെ സമീപിച്ചതായി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് മാനേജ്‌മെന്റ് സമീപിച്ചിരുന്നു. ലോറി വാടക നല്‍കി റിസര്‍വ് ബാങ്ക് തന്നെ നോട്ട് നുറുക്കിയത് എത്തിച്ചു കൊടുക്കും. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നുള്ള നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *