സംഘപരിവാറിനെ അനുകൂലിച്ച് രംഗത്തെത്തിയ രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു; ശമ്പളവും പെന്‍ഷനുകളും നല്‍കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലിക്ക് നേരത്തെ തന്നെ അയച്ച കത്ത് പുറത്ത്

കൊച്ചി: സംഘപരിവാറിനെ പിന്താങ്ങി കേരള ധനമന്ത്രി തോമസ് ഐസക്കിന് എതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍. സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്ബളവും മറ്റ് ക്ഷേമ പെന്‍ഷനുകളും മുടങ്ങിയത് കേരള സര്‍ക്കാര്‍ കൃത്യ സമയത്ത് ഇടപെടാത്തത് കൊണ്ടാണ് എന്ന സംഘപരിവാര്‍ വാദം ഏറ്റെടുത്ത രമേശ് ചെന്നിത്തലക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. നവംബര്‍ 24ന് തന്നെ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കേരള ധനമന്ത്രി തോമസ് ഐസക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് സംഘപരിവാറിന്റെയും രമേശ് ചെന്നിത്തലയുടേയും വാദം പൊളിഞ്ഞത്.

നവംബര്‍ 13 ന് കേന്ദ്രധനമന്ത്രിയുമായി ഡല്‍ഹിയില്‍ വച്ച് തോമസ് ഐസക്ക് ചര്‍ച്ച നടത്തി.
അന്നത്തെ കൂടിക്കാഴ്ചയില്‍ തീരുമാനമൊന്നും ഉണ്ടായില്ല. പിന്നീട് നവംബര്‍ 20ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു. ഈ കാഴ്ചയിലും ഒരു തീരുമാനമാവാത്തതിനാല്‍ നവംബര്‍ 24ന് അരുണ്‍ ജെയ്റ്റ്‌ലിക്ക് വിശദമായ കത്തയച്ചിരുന്നു. ശമ്ബളം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ അവകാശം വേണമെന്നും കറന്‍സി ലഭ്യമാക്കണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. എന്നാല്‍ കത്തിന് മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. നവംബര്‍ 28 ന് പുറത്തിറങ്ങിയ റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ 29 നോ അതിനു ശേഷമോ നടത്തുന്ന സാധുവായ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് പറഞ്ഞിരുന്നുവെന്നാണ് തോമസ് ഐസക്കുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ട്രഷറികളിലൂടെ തോമസ് ഐസക്ക് നടത്തുന്ന റോഡ് ഷോ അവസാനിപ്പിക്കണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.ശമ്ബള വിതരണം മുടങ്ങുമെന്നത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ല.
തമിഴ്‌നാടും, ആന്ധ്രപ്രദേശും അടക്കമുളള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെയും റിസര്‍വ് ബാങ്കിനെയും നേരത്തെ വിവരം ധരിപ്പിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് റോഡ് ഷോ മാത്രമാണ് നടത്തുന്നത്. ട്രഷറികള്‍ തോറും നടത്തുന്ന ഐസക്കിന്റെ റോഡ് ഷോ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി.

ഡിസംബര്‍ മാസത്തെ വിതരണത്തിനായി ഇതുവരെ റേഷന്‍ എടുത്തിട്ടില്ല. സംസ്ഥാനത്തുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി കളിക്കരുതെന്ന മറുപടിയുമായി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *