അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം നാടകീയതകള്‍ ഏറെ നിറഞ്ഞതായിരുന്നു.തെന്നിന്ത്യന്‍ സിനിമയിലിടെ ജനഹൃദയങ്ങളില്‍ ഇടം നേടി ഇച്ഛാശക്തിയിലൂടെ രാഷ്ട്രീയഭൂമികയില്‍ ആധിപത്യമുറപ്പിച്ച ജയയുടെ ജീവതം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീനതകളില്ലാത്തതാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ…
1948 ഫെബ്രുവരി 24- കര്‍ണാടകയിലെ മൈസൂര്‍ സംസ്ഥാനത്ത് ജയറാമിന്റെയും വേദവല്ലിയുടേയും മകളായി ജയലളിതയുടെ ജനനം
1950 – പിതാവ് ജയറാം മരിക്കുന്നു.അമ്മ ബാംഗ്ലൂരിലുളള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു.ഒപ്പം ജയലളിതയും
1952 – അമ്മ ജോലിക്കായി മദ്രാസിലേക്ക്.ജയലളിത ബാംഗ്ലൂരിലെ അമ്മായിയുടെ വീട്ടില്‍
1958- അമ്മായി വിവാഹം ക!ഴിക്കുന്നു.അമ്മക്കൊപ്പം ജീവിക്കാന്‍ മദ്രാസിലേക്ക്
1964- കന്നട സിനിമ ചിന്നഡ ഗോംബെയിലൂടെ സിനിമയില്‍ അരങ്ങേറ്റം
1965- തമിഴ് സിനിമയില്‍ അരങ്ങേറ്റം.വെണ്ണിരടൈ ഹിറ്റ്.തുടര്‍ന്ന് എംജിആറുമൊത്ത് ആദ്യ ചിത്രം ആയിരത്തില്‍ ഒരുവന്‍
1965-1980 15 വര്‍ഷത്തിനുളളില്‍ 140 സിനിമകള്‍.അതില്‍ 120ഉം ഹിറ്റ്
1970 – എംജിആര്‍ ഇടയുന്നു,വേറെ നായികയെ തേടുന്നു
1971 – ജയലളിതയുടെ അമ്മ മരിക്കുന്നു
1973 – എംജി ആറുമൊത്ത് അവസാന സിനിമ പട്ടിക്കാട്ട് പൊന്നയ്യ.ഡിഎംകെയുമായി തെറ്റി എംജിആര്‍ എഐഎഡിഎംകെ രൂപവത്കരിക്കുന്നു
1977 – ജയലളിത വീണ്ടും സിനിമകളിലേക്ക്
1980 – തമിഴില്‍ അവസാന സിനിമ നദിയെ തേടി വന്ത കടല്‍
1981 – എംജിആറുമായി വീണ്ടും അടുക്കുന്നു
1982 – ജയലളിത എഐഎഡിഎംകെയില്‍ ചേരുന്നു.ആദ്യ രാഷ്ട്രീയ പ്രസംഗം
1984 – രാജ്യസഭ എംപി. വിവിധ ഭാഷകളിലെ പ്രാവീണ്യം ജയലളിതയെ സ്റ്റാര്‍ ക്യാംപയിനര്‍ ആക്കുന്നു.
1986- സമാന്തര സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് എംജിആര്‍ ജയലളിതയെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുന്നു.
1987 – പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ എംജിആര്‍ മരിക്കുന്നു.പാര്‍ട്ടി രണ്ടു സ്ത്രീകള്‍ക്ക് പിന്നില്‍ രണ്ടായി.ഒരു വിഭാഗം ജാനകി രാമചന്ദ്രനൊപ്പം,ഒരു വിഭാഗം ജയലളിതക്കൊപ്പം
1989- തെരഞ്ഞെടുപ്പില്‍ ജയലളിതക്ക് 27 സീറ്റ്,ജാനകി വിഭാഗത്തിന് രണ്ടും.തമിഴ്‌നാടിന്റെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായ ജയലളിതയുടെ തുണിയുരിയാന്‍ ഡിഎംകെയുടെ ശ്രമം.മുഖ്യമന്ത്രിയായല്ലാതെ സഭയിലേക്കില്ലെന്ന് ജയലളിത
1991 കോണ്‍ഗ്രസുമായി തന്ത്രപരമായ സഖ്യമുണ്ടാക്കി ജയലളിത.രാജീവ് ഗാന്ധിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗത്തില്‍ ജയലളിത മുഖ്യമന്ത്രി
1991-1996 – നിരവധി അ!ഴിമതി ആരോപണങ്ങള്‍.തോ!ഴി ശശികലയുടെ ബന്ധു സുധാകരന്റെ കല്ല്യാണത്തിലെ ധൂര്‍ത്ത് ആരോപണം
1996 – ഡിഎംകെ അധികാരത്തില്‍.അഴിമതി ആരോപണത്തില്‍ ജയ ഇരുമ്പഴിക്കുള്ളില്‍
1998 – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 39ല്‍ 18 സീറ്റ് നേടി എന്‍ഡിഎ ഭാഗമായി.
1999- ഏപ്രിലില്‍ എന്‍ഡിഎക്കുളള പിന്തുണ പിന്‍വലിക്കുന്നു
1999 ഒക്ടോബര്‍- കോണ്‍ഗ്രസുമായി കൂട്ടുകെട്ട്.
2000- അഴിമതിക്കേസുകളെ തുടര്‍ന്ന് കോടതി മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നു
2001 മെയ് – 234ല്‍ 196 സീറ്റുകളും ജയലളിതക്ക്.ജയലളിത മുഖ്യമന്ത്രി
2001 സെപ്തംബര്‍ – സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു.ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി
2001 ഡിസംബര്‍ – കോടതി ജയലളിതയെ കുറ്റവിമുക്തയാക്കുന്നു
2002 മാര്‍ച്ച് – വീണ്ടും മുഖ്യമന്ത്രി
2004 മെയ്- എഐഎഡിഎംകെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോത്ക്കുന്നു
2006 മെയ് – നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നു
2009 മെയ് – ജയലളിത മൂന്നാം മുന്നണിയുടെ ഭാഗം.
2011 മെയ്- ജയലളിതയുടെ പാര്‍ട്ടിക്ക് നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷം.ജനപ്രിയ പദ്ധതികള്‍ക്ക് തുടക്കം
2014 മെയ്- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 39ല്‍ 37 സീറ്റും ജയലളിതക്ക്.ലോക്‌സഭയിലെ മൂന്നാമത്തെ വലിയ ഒറ്റകക്ഷി
2014 സെപ്തംബര്‍ 27 – ബംഗലുരു വിചാരണക്കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിക്കുന്നു.ജയിലിലാകുന്നു.പനീര്‍സെല്‍വം മുഖ്യമന്ത്രി
2014 ഒക്ടോബര്‍ 17 – സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ വിമോചിത
2015 മെയ് 11 – കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കുന്നു.
2015 മെയ് 23 – വീണ്ടും തമി!ഴ്‌നാട് മുഖ്യമന്ത്രി
2016 മെയ് – നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയം.ചരിത്രം സൃഷ്ടിച്ച് അധികാരത്തില്‍
2016 സെപ്തംബര്‍- ഒക്ടോബര്‍ – നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍
2016 ഡിസംബര്‍ 4- ജയലളിത അസുഖം ഭേദമായി ഉടന്‍ അപ്പോളോ ആശുപത്രി വിടുമെന്ന് പാര്‍ട്ടി.പൊടുന്നനെ ഹൃദയാഘാതം
2016 ഡിസംബര്‍ 5 രാത്രി പതിനൊന്നരക്ക് അറുപത്തിയെട്ടാം വയസില്‍ ജയലളിത അന്തരിച്ചു
