ചെന്നൈ: അമ്മയുടെ മരണത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ തമിഴ്നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും. പൊലീസ് നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ സര്‍വീസുകള്‍ തുടങ്ങൂ എന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോകളുടെ നിലപാട്. എന്നാല്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ചില സ്വകാര്യ ബസ്സുകള്‍ ഓടി തുടങ്ങും. ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തി പോസ്റ്റുകള്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. കുമളിയില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചുമുള്ള ബസ്സുകള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു.
എന്നാല്‍ തമിഴ്നാട് ആര്‍ടിസികള്‍ ഒന്നും കേരളത്തിലേയ്ക്ക് എത്തില്ല. ബാംഗലൂരില്‍ നിന്നുള്ള ബസ്സുകള്‍ സേലം ഒഴിവാക്കി മൈസൂര്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.n ദുഖാചരണം തീരുന്നതു വരെ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചനകള്‍.
