നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയ സാഹചര്യത്തില്‍ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോച്ചിക്കുന്നു.
ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റലി സൂചിപ്പിച്ചു. മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നോട്ട് അസാധുവാക്കല്‍ മൂലം സാമ്ബത്തികവാണിജ്യമേഖകളില്‍ അനുഭവപ്പെട്ട ശീതാവസ്ഥ ഒഴിവാക്കാന്‍ നികുതികള്‍ കുറച്ചും കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുമുള്ള ഒരു ജനകീയബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

അതേസമയം 201617 സാമ്ബത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് ഇനിയുണ്ടാവില്ലെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 7.5 8 ശതമാനം സാമ്ബത്തിക വളര്‍ച്ച നേടുവാന്‍ സാധിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അനധികൃതമായും അനാവശ്യമായും ആളുകള്‍ സൂക്ഷിച്ചു വച്ച പണം നോട്ട് അസാധുവാക്കലിലൂടെ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏപ്രില്‍നവംബര്‍ കാലയളില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15 ശതമാനവും, പരോക്ഷനികുതി വരുമാനത്തില്‍ 26 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആളുകള്‍ ഇബാങ്കിംഗ് രംഗത്തേക്ക് കൂടുതലായി ചുവടുമാറിയത് ശുഭലക്ഷണമാണെന്ന് ജെയ്റ്റലി പറയുന്നു. കൃത്യമായ നികുതി ലഭിക്കും എന്നതാണ് ഇത് കൊണ്ടുള്ള നേട്ടം. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ഇ കൊമേഴ്‌സ് രംഗത്തേക്ക് തിരിയുന്നതോടെ നികുതി വരുമാനം ഉയരും, ഇത് നികുതികള്‍ കുറയ്ക്കാന്‍ വഴിയൊരുക്കും ജെയ്റ്റലി വ്യക്തമാക്കി.
വന്‍തോതില്‍ പണം നിക്ഷേപമായി ലഭിച്ചതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം കുറഞ്ഞ പലിശയില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ജെയ്റ്റലി മൂന്നാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നോട്ടുകള്‍ വിപണിയിലെത്തിക്കുമെന്നും ഇതോടെ നോട്ട് ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *