ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യോഗ ഗുരു ബാബ രാംദേവ്. നോട്ട് നിരോധനം 35 കോടി രൂപയുടെ അഴിമതിക്ക് വഴിവച്ചതായി രാംദേവ് ആരോപിച്ചു. അഴിമതിക്കാരായ ബാങ്കര്‍മാര്‍ മോഡിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാംദേവ് പറഞ്ഞു. റിസര്‍വ് ബാങ്ക് അധികൃതരും ഇതിന് പിന്നിലുണ്ട്. നമ്മുടെ വ്യവസ്ഥിതിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ സൃഷ്ടിക്കുന്നു. നോട്ട് നിരോധനം കുറച്ചു കൂടി നന്നായി നടപ്പിലാക്കാമായിരുന്നെന്നും രാംദേവ് പറഞ്ഞു. ദ ക്വിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ നോട്ട് നിരോധനത്തെ പൂര്‍ണമായി പിന്തുണച്ചയാളാണ് ബാബ രാംദേവ്. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും നോട്ട് നിരോധനം തിരിച്ചടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍നിലപാട്.
