നോട്ട്‌റദ്ദാക്കിയതിന് ശേഷം പിടികൂടിയത് 3590 കോടിയുടെ കണക്കില്‍പ്പെടാത്ത പണം

ന്യൂഡല്‍ഹി: നോട്ടു റദ്ദാക്കിയശേഷം 3,590 കോടിയുടെ കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 93 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും 185 കേസുകള്‍ സിബിഐയും അന്വേഷിച്ച് വരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെടുത്തതില്‍ എല്ലാവര്‍ക്കും നോട്ടിസ് നല്‍കി. രണ്ടു കോടിയുടെ 2000 രൂപ നോട്ടുകളടക്കം 14 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചിരുന്ന ഡല്‍ഹിയിലെ അഭിഭാഷന്‍ റോഹിത് ഠാണ്ടന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *