അല്‍മോറ (ഉത്തരാഖണ്ഡ്) : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സാമ്ബത്തിക കൊള്ളയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനോ അഴിമതിക്കോ എതിരല്ല, അത് സാമ്ബത്തിക കൊള്ളയാണ്. അഴിമതിക്കെതിരായ ഏതു നീക്കത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. രാജ്യത്ത് അഴിമതി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെയും ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സമയമില്ല. എന്നാല്‍, പണക്കാരയ 15 പേര്‍ക്ക് 1.40 ലക്ഷം കോടി രൂപ അദ്ദേഹം അനുവദിച്ചു.
കള്ളപ്പണമുള്ളത് ധനികരുടെ കയ്യില്‍ മത്രമാണ് രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റിലെ ജീവനക്കാരെക്കുറിച്ച് മോദി പറഞ്ഞ പ്രസ്താവനയും രാഹുല്‍ തിരുത്തി. തൊഴിലാളികളെ തമാശയ്ക്കുള്ള ഉപകരണമാക്കരുത്. തൊഴിലാളികളാണ് ഇന്ത്യയെ നിര്‍മിക്കുന്നത്. നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ് ചെയ്തത്. ഒരു ഭാഗത്ത് അതിസമ്ബന്നമായ 50 കുടുംബങ്ങള്‍, മറുവശത്ത് സാധാരണക്കാരും ആത്മാര്‍ഥമായി ജോലി ചെയ്യുകയും ചെയ്യുന്ന 99 ശതമാനം ജനങ്ങളും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
