ഐ.എസ്.എം.യൂത്ത് സമ്മിറ്റ് കോഴിക്കോട്ട്

മലപ്പുറം: ‘ആദര്‍ശ യൗവനത്തിന്റെ അരനൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം കേരള യൂത്ത് സമ്മിറ്റ്  ജനുവരി രണ്ട്,മൂന്ന് തിയ്യതികളില്‍ കോഴിക്കോട്ട് സ്വപ്നനഗരിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ യുവത നഗറില്‍ നടക്കും. പത്ത് സെഷനുകളിലായി നടക്കുന്ന യൂത്ത് സമ്മിറ്റില്‍ കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജനുവരി 2ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം ഉപാധ്യക്ഷന്‍ പ്രഫ. എന്‍ വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ കരിയാട്, വീരാപ്പു അന്‍സാരി പ്രസംഗിക്കു. ഉച്ചയ്ക്ക് 2 ന് നടക്കുന്ന യൂത്ത് സബ്മിഷന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. എം ടി മനാഫ് മാസ്റ്റര്‍, കെ എ അബ്ദുല്‍ഹസീബ് മദനി, അബ്ദുര്‍റഷീദ് ഉഗ്രപുരം, ഹമീദലി അരൂര്‍, യൂനുസ് നരിക്കുനി പ്രസംഗിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സമ്മിറ്റ് ഓപ്പണ്‍ സെഷന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പുസ്തകപ്രകാശനം പി വി അബ്ദുല്‍വഹാബ് എം പി നിര്‍വഹിക്കും. പി കെ ബഷീര്‍ എം എല്‍ എ അതിഥിയായിരിക്കും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയ, എ പ്രദീപ്കുമാര്‍ എം എല്‍ എ, കെ സി അബു, ഡോ. ഐ പി അബ്ദുസ്സലാം, മമ്മുട്ടി മുസ്‌ല്യാര്‍, അബ്ദുന്നാസര്‍ മുണ്ടക്കയം, അബ്ദുല്‍ജലീല്‍ മാമാങ്കര, ഡോ. ലബീദ് അരീക്കോട് പ്രസംഗിക്കും.

വൈകിട്ട് ഏഴിന് കള്‍ച്ചറല്‍ ഡയലോഗ് സെഷന്‍ സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പുമന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ വിഷയാവതരണം നടത്തും. അഡ്വ. പി എസ് ശ്രീധരന്‍പിള്ള, എം പി അബ്ദുസ്സമദ് സമദാനി, അഡ്വ.ടി സിദ്ദീഖ്, ഡോ. കെ ടി ജലീല്‍ എം എല്‍ എ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ജലീല്‍ ഒതായി, സമീര്‍ കായംകുളം പ്രസംഗിക്കും.
ജനുവരി 3ന് ഞായറാഴ്ച രാവിലെ 9.30ന് യൂത്ത് എന്‍ലൈറ്റെന്‍മെന്റ് ഐഡിയോളജി സെഷനില്‍ പ്രഫ. പി മൂസ സ്വലാഹി, പ്രഫ, അലി മദനി മൊറയൂര്‍, പ്രഫ. കെ പി സകരിയ്യ, ടി പി ഹുസൈന്‍കോയ, ഫൈസല്‍ നന്‍മണ്ട ക്ലാസെടുക്കും. പ്രൊപഗേഷന്‍ സെഷനില്‍ സി എം മൗലവി ആലുവ, സി മുഹമ്മദ് സലീം സുല്ലമി, മന്‍സൂറലി ചെമ്മാട് ക്ലാസെടുക്കും. മിഷന്‍ സെഷനില്‍ ബഷീര്‍ പട്ടേല്‍ത്താഴം, അഹ്മദ്കുട്ടി മദനി, ശാനിഫ് വാഴക്കാട് പ്രസംഗിക്കും. വിഷന്‍ സെഷനില്‍ അലി പത്തനാപുരം, പ്രഫ, യു പി യഹ്‌യാഖാന്‍, ഇര്‍ശാദ് സ്വലാഹി, നൗഷാദ് കുറ്റ്യാടി ക്ലാസെടുക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘സാംസ്‌കാരിക ഉദാരീകരണവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ നടക്കുന്ന യൂത്ത് പാര്‍ലമെന്റ്  വ്യവസായ-ഐ ടി വകുപ്പുമന്ത്രി പി  കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. പി എം നിയാസ് അതിഥിയായിരിക്കും. വി കെ ആസിഫലി മോഡറേറ്ററായിരിക്കുന്ന ചടങ്ങില്‍ ഡോ. ഫുക്കാറലി വിഷയാവതരണം നടത്തും. ശാഫി പറമ്പില്‍ എം എല്‍ എ, വി എസ് സുനില്‍കുമാര്‍ എം എല്‍ എ, അഡ്വ. എ എന്‍ ശംസീര്‍, അഡ്വ. പി കെ ഫിറോസ്, ടി മുഹമ്മദ് വേളം, ജാബിര്‍ അമാനി, ശുക്കൂര്‍ കോണിക്കല്‍, ഇസാജ് അഹ്മദ് പ്രസംഗിക്കും.

വൈകുന്നേരം 4.30ന് പബ്ലിക് ഗാതറിംഗ് ബഹുമാനപ്പെട്ട ആഭ്യന്തരവകുപ്പുമന്ത്രി . രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രഫ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരിക്കും. അവയവദാന പ്രൊജക്ട് ഡിക്ലറേഷന്‍ സാമുഹ്യനീതി വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ജന.സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എം സ്വലാഹുദ്ദീന്‍ മദനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ജഅ്ഫര്‍ വാണിമേല്‍, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, നൗഷാദ് കാക്കവയല്‍, ഇസ്മാഈല്‍ കരിയാട്, അബ്ദുല്‍ഖാദര്‍ കടവനാട് പ്രസംഗിക്കും.

യൂത്ത് സമ്മിറ്റിനോടനുബന്ധിച്ച് ഒട്ടേറെ നൂതന പ്രൊജക്ടുകള്‍ സംസ്ഥാന സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്. സന്നദ്ധ സേവനരായ അഞ്ഞൂറോളം യുവാക്കളുടെ അവയവദാന സമ്മതപത്രം കൈമാറ്റം, മാലിന്യമുക്ത ആരോഗ്യ ഗ്രാമപദ്ധതി – ബോധനയാത്രകള്‍, സംയോജിത കാര്‍ഷിക വിഭവമേളകള്‍, ഐ എസ് എം ഗ്രീന്‍ യൂനിറ്റ് പ്രൊജക്ട്, പ്രകൃതി മതത്തിന്റെ ഹരിതദര്‍ശനം – ബോധവത്കരണം തുടങ്ങിയ ഇതില്‍ പ്രധാനമായവയാണ്.

ഇവക്ക് പുറമേ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ 50 അക്കാദമിക് സെമിനാറുകള്‍, എച്ച് ആര്‍ മാനേജ്‌മെന്റ് പ്രോഗ്രാം, ഇസ്‌ലാമിക് ആര്‍ക്കൈവ്‌സ്-മ്യൂസിയം, കേരള മുസ്‌ലിം നവോത്ഥാനചരിത്ര രേഖകളുടെ ശേഖരണവും സംരക്ഷണവും ഗവേഷണ പഠനങ്ങളും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ യുവത എജ്യു. ഹോം, പീസ് കമ്യൂണിറ്റ് ട്രൈനിംഗ് സെന്റര്‍, 50 സ്ത്രീധന ആര്‍ഭാട രഹിത സംഘവിവാഹങ്ങള്‍, സ്വസ്ഥ കുടുംബം സുരക്ഷിത സമൂഹം കാമ്പയ്ന്‍, വിധവാ സംരക്ഷണം, മഹല്ല് കുടുംബ ശാക്തീകരണ സംരംഭങ്ങള്‍, ഇസ്‌ലാഹീ പ്രസ്ഥാനം ഡോക്യുമെന്ററി, സൈബര്‍ അവേര്‍നസ്, മീഡിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ വൈവിധ്യങ്ങളായ പ്രൊജക്ടുകള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാനസമിതി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *