തിരുവനന്തപുരം : രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നോട്ട് ദുരന്തത്തിന് പരിഹാരം കാണാതെ തട്ടിപ്പ് പ്രഖ്യാപനമാണ് മോദി നടത്തിയതെന്ന് കോടിയേരി പറഞ്ഞു.
1000, 500 രൂപ നോട്ട് പൊടുന്നനെ അസാധുവാക്കിയതുകൊണ്ട് എന്തുഗുണമുണ്ടായി എന്ന് വ്യക്തമാക്കുന്നതില്‍ മോദി പരാജയപ്പെട്ടു. ജനങ്ങള്‍ വിവരണാതീതമായ കഷ്ടപ്പാട് സഹിക്കുകയാണ്. സംസ്ഥാനങ്ങളെ സാമ്ബത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടു. ഈ സാമ്ബത്തിക അടിയന്തരാവസ്ഥ ഹിമാലയന്‍ വിഡ്ഢത്തമാണെന്ന് തുറന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും മോദി കാണിക്കണം.
വലിയ നോട്ടുകളില്‍ തീവ്രവാദവും പാകിസ്ഥാന്‍ ഏജന്റുമാരും അധോലോകവും ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ നോട്ടുകള്‍ക്ക് പകരം 2000 രൂപ നോട്ട് അച്ചടിച്ച് ഇറക്കിയെന്ന് മോദി വ്യക്തമാക്കണം.
അസാധുവാക്കപ്പെട്ട നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി പറയാതിരുന്നത് ലക്ഷ്യം പാളിയതുകൊണ്ടാണെന്നും കോടിയേരി വിമര്‍ശിച്ചു.
