ശബരിമല: തിരക്കേറിയ മണ്ഡല കാലത്ത് ദര്‍ശനം ലഭിക്കുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ മലയിറങ്ങി മറ്റുള്ളവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് ശബരിമല മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി .ദര്‍ശനം ലഭിച്ച ശേഷം സന്നിധാനത്ത് തുടരുന്നത് മറ്റുള്ളവരുടെ അവസരം നിഷേധിക്കലാണ് .അയ്യപ്പസ്വാമിയെ ഒരുതവണ ദര്‍ശിക്കുമ്പോള്‍ ഒരു കോടി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല ശുചിയായും പരിപാവനമായും സൂക്ഷിക്കാന്‍ തീര്‍ഥാടകര്‍ മുന്‍കൈയെടുക്കണം .ഗുരുസ്വാമിമാര്‍ ഇക്കാര്യത്തില്‍ അയ്യപ്പന്മാര്‍ക്കു വഴികാട്ടികളാവണമെന്നും വൃത്തിയുള്ള പരിസരത്തേ നിത്യം ഈശ്വര സാന്നിധ്യമുണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞു .പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മലയിലേക്ക് കൊണ്ടുവരില്ലന്ന് സ്വയം ഉറപ്പിക്കണം .പരിസ്ഥിതി മാലിന്യരഹിതമായാല്‍ അയ്യപ്പ ദര്‍ശനത്തിലൂടെ ലഭിക്കുന്ന അനുഗ്രഹപുണ്യത്തിന് മാറ്റ് കൂടുമെന്നും മേല്‍ശാന്തി പറഞ്ഞു . സന്നിധാനത്ത് സുരക്ഷയും ശുദ്ധിയും ഉറപ്പു വരുത്താന്‍ നടത്തുന്ന ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഭക്ത ജനങ്ങളും പങ്കാളികളാവണമെന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു .പുണ്യനദിയായ പമ്പയെ മലിനമാക്കരുത്.പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വഴിനീളെ വലിച്ചെറിയുന്നതും ഈ പ്രദേശത്തിന്റെ പവിത്രതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.
മകര വിളക്കുകാലത്ത് പരമ്പരാഗത കാനനപാതയിലൂടെ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ട് .എരുമേലി, പേരൂര്‍ത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് , കരിമല കാളകെട്ടി വരെയുള്ള വനാതിര്‍ത്തി പാത സഞ്ചാര യോഗ്യമാണെങ്കിലും തുടര്‍ന്ന് പമ്പ വരെയുള്ള യാത്ര കൊടും വനത്തിലൂടെയായതിനാല്‍ ഭക്തര്‍ ജാഗ്രതപാലിക്കണമെന്നും മേല്‍ശാന്തി അഭ്യര്‍ഥിച്ചു .
സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ ശരീരത്തിന് വിശ്രമം നല്കണം . ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ വ്രതക്കാലത്ത് ഇവ നിര്‍ത്തരുത് .മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കണം. നെഞ്ചുവേദനയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ മലകയറുന്നത് നിറുത്തി ഉടന്‍ വൈദ്യസഹായം
തേടണമെന്നും മേല്‍ശാന്തി
